Picsart 25 04 11 21 02 42 955

വീണ്ടും IPL ടെസ്റ്റ് ആക്കി മാറ്റി CSK!! 20 ഓവറിൽ വെറും 103 റൺസ്

ഇന്ത്യൻ പ്രീമിയർ ലീഗിൽ വീണ്ടും ബാറ്റിംഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് പതറി. അവർ ഇന്ന് ചെന്നൈയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെ ആദ്യം ബാറ്റു ചെയ്ത് 20 ഓവറിൽ വെറും 103/9 റൺസ് മാത്രമാണ് എടുത്തത്. ചെന്നൈയുടെ ഒരു ബാറ്ററും ആക്രമിച്ചു കളിക്കാൻ മുതിർന്നതു പോലുമില്ല.

9 പന്തിൽ 4 റൺസ് എടുത്ത രചിൻ, 11 പന്തിൽ 12 റൺസ് എടുത്ത കോൺവെ, 22 പന്തിൽ 16 റൺസ് എടുത്ത ത്രിപാതി, 7 പന്തിൽ ഒരു റൺസ് എടുത്ത അശ്വിൻ, റൺ ഒന്നും എടുക്കാതെ കളം വിട്ട ജഡേജ, ഹൂഡ, 4 പന്തിൽ 1 മാത്രം എടുത്ത ധോണി എന്നിവരെല്ലാം നിരാശപ്പെടുത്തി.

21 പന്തിൽ 29 റൺസ് എടുത്ത വിജയ് ശങ്കറും 29 പന്തിൽ നിന്ന് 31 എടുത്ത ശിവം ദൂബെയും ആണ് ആകെ തിളങ്ങിയത്. കെ കെ ആറിനായി നരെയ്ൻ 3 വിക്കറ്റും വരുൺ ചക്രവർത്തി, ഹർഷിത് റാണ എന്നിവർ 2 വിക്കറ്റും വീഴ്ത്തി.

Exit mobile version