Picsart 24 06 20 23 25 41 618

ജസ്പ്രീത് ബുംറ എൻ‌സി‌എയിൽ പരിശീലനം ആരംഭിച്ചു

2025 ലെ ഐ‌സി‌സി ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കില്ല എന്ന് ഉറപ്പായ ഇന്ത്യയുടെ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻ‌സി‌എ) പരിശീലനം ആരംഭിച്ചു. സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അഞ്ചാം ടെസ്റ്റിനിടെയുണ്ടായ പരിക്ക് അദ്ദേഹത്തെ വരാനിരിക്കുന്ന ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. ഹർഷിത് റാണയെ പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപ്പെടുത്തി.

ബുമ്രയുടെ അഭാവം ഇന്ത്യൻ ടീമിന് വലിയ തിരിച്ചടിയാണ്. ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് ഷമി ടൂർണമെന്റിൽ ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. “റീബിൽഡിംഗ്” എന്ന അടിക്കുറിപ്പോടെ ബുമ്ര ഇന്ന് താൻ പരിശീലനം പുനാരംഭിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

Exit mobile version