Picsart 23 02 27 13 30 35 249

ബുമ്ര ഐ പി എല്ലിലും കളിക്കില്ല, ലോകകപ്പിലേക്ക് മടങ്ങിയെത്തുക ലക്ഷ്യം

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെ മടങ്ങി വരവ് ഏറെ വൈകും എന്ന് റിപ്പോർട്ടുകൾ. ബുമ്ര വരാനിരിക്കുന്ന ഐ പി എല്ലിലും കളിക്കില്ല. മുംബൈ ഇന്ത്യൻസിനായി ഐ പി എല്ലുകളിൽ സ്ഥിരമായി കളിക്കുന്ന ബുമ്ര ഇത്തവണ ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടി ഐ പി എല്ലും കളിക്കണ്ട എന്ന തീരുമാനത്തിൽ എത്തി എന്നാണ് റിപ്പോർട്ടുകൾ. ഐ പി എല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും ബുമ്രക്ക് നഷ്ടമാകും.

ലോകകപ്പിനു മുന്നേയുള്ള പരമ്പരകളിൽ ആകും ബുമ്ര തിരികെയെത്തുക. ലോകകപ്പ് ആണ് പ്രധാനം എന്ന തീരുമാനത്തിൽ ആണ് ബുമ്രയുടെ ഇപ്പോഴത്തെ റിക്കവറി പ്രോസസ്. 28 കാരനായ ഫാസ്റ്റ് ബൗളർ ദീർഘകാലമായി ടീമിന് പുറത്താണ്. ബുമ്രക്ക് ഇന്ത്യക്ക് ഒപ്പം ഉള്ള ഏഷ്യാ കപ്പും ടി20 ലോകകപ്പും എല്ലാം പരിക്ക് കാരണം നഷ്ടമായിരുന്നു. ബോർഡർ ഗവാസ്കർ ട്രോഫിക്ക് ഉള്ള ടീമിൽ ഇടം നേടിയിരുന്നു എങ്കിലും വീണ്ടും തിരിച്ചടികൾ നേരിട്ടതോടെ ആ പരമ്പരയിൽ നിന്നും ബുമ്ര മാറി നിൽക്കുകയായിരുന്നു.

Exit mobile version