ബംഗ്ലാദേശിനെ വിലകുറച്ച് കാണരുതെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി ഗവാസ്കർ

ടെസ്റ്റ് പരമ്പരയിൽ ബംഗ്ലാദേശിനെ നിസ്സാരമായി കാണരുതെന്ന് രോഹിത് ശർമ്മയുടെ ടീം ഇന്ത്യക്ക് മുന്നറിയിപ്പ് നൽകി ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ. ആദ്യ ടെസ്റ്റ് സെപ്തംബർ 19 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കാൻ ഇരിക്കെയാണ് ഗവാസ്കറിന്റെ വാക്കുകൾ.

ബംഗ്ലാദേശിൻ്റെ പാകിസ്താനെതിരാറ്റ സമീപകാല വിജയം ഗവാസ്‌കർ എടുത്തുകാണിച്ചു, പാകിസ്ഥാനെതിരെ 2-0 ടെസ്റ്റ് പരമ്പര വിജയം ഉറപ്പിച്ചത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ഇന്ത്യയെ വെല്ലുവിളിക്കാൻ കഴിയുന്ന നിലവാരമുള്ള കളിക്കാർ ഇപ്പോൾ ബംഗ്ലാദേശിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

തൻ്റെ മിഡ്-ഡേ കോളത്തിൽ ഗവാസ്‌കർ എഴുതി, “പാകിസ്ഥാനെ അവരുടെ മണ്ണിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും തോൽപ്പിച്ചതിലൂടെ, ബംഗ്ലാദേശ് തങ്ങൾ ഒരു ശക്തിയാണെന്ന് തെളിയിച്ചു. ഇന്ത്യ അവസാനമായി ബംഗ്ലാദേശിൽ പര്യടനം നടത്തിയപ്പോൾ അവർ മികച്ച പോരാട്ടമാണ് നടത്തിയത്. ഇപ്പോൾ പാക്കിസ്ഥാനെതിരായ സമീപകാല വിജയത്തോടെ, ഇന്ത്യയെ വെല്ലുവിളിക്കാൻ അവർ നന്നായി തയ്യാറാണ്.”

Exit mobile version