Babar Azam

“ദയവായി എന്നെ കിംഗ് എന്ന് വിളിക്കുന്നത് നിർത്തൂ” – ബാബർ അസം

പാകിസ്ഥാന്റെ സ്റ്റാർ ബാറ്റർ ബാബർ അസം ആരാധകരോടും മാധ്യമങ്ങളോടും തന്നെ ‘കിംഗ്’ എന്ന് വിളിക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിച്ചു, തന്റെ കരിയറിൽ ഇനിയും ഒരുപാട് കാര്യങ്ങൾ നേടാനുണ്ടെന്നും താൻ അങ്ങനെ വിളിക്കപ്പെടാൻ ആയിട്ടില്ല എന്നും ബാബർ പറഞ്ഞു.

“ദയവായി എന്നെ കിംഗ് എന്ന് വിളിക്കുന്നത് നിർത്തൂ. ഞാൻ കിംഗ് അല്ല, ഞാൻ ഇതുവരെ അവിടെ എത്തിയിട്ടില്ല. എനിക്ക് ഇപ്പോൾ പുതിയ റോളുണ്ട്. ഞാൻ മുമ്പ് ചെയ്തതെല്ലാം ചെയ്തു കഴിഞ്ഞതാണ്. ഓരോ മത്സരവും ഒരു പുതിയ വെല്ലുവിളിയാണ്, ഞാൻ ഇപ്പോൾ നടക്കുന്ന മത്സരങ്ങളിൽ ഭാവിയിലും ശ്രദ്ധ കേന്ദ്രീകരിക്കണം,” ബാബർ പറഞ്ഞു.

സമീപകാലത്ത് സ്ഥിരതയ്ക്കായി പാടുപെടുന്ന ബാബർ 2023 ഓഗസ്റ്റ് മുതൽ ഏകദിന സെഞ്ച്വറിയും 2022 ഡിസംബർ മുതൽ ടെസ്റ്റ് സെഞ്ച്വറിയും നേടിയിട്ടില്ല. ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ, രണ്ട് ഇന്നിംഗ്‌സുകളിൽ നിന്ന് 33 റൺസ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.

Exit mobile version