ന്യൂസിലാൻഡ് തകർന്നു, കൂറ്റൻ ലീഡ് സ്വന്തമാക്കി ഓസ്ട്രലിയ

ന്യൂസീലാൻഡിനെതിരായ ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ സമ്പൂർണ ആധിപത്യം. ഓസ്ട്രലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോർ ആയ 467 റൺസിന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലാൻഡ് വെറും 148 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു.

തുടർന്ന് ന്യൂസിലൻഡിനെ ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റ് ചെയ്ത ഓസ്ട്രേലിയ അവസാന വിവരം ലഭിക്കുമ്പോൾ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 39 റൺസ് എടുത്തിട്ടുണ്ട്.

നിലവിൽ ഓസ്ട്രേലിയക്ക് 358 റൺസിന്റെ ലീഡ് ഉണ്ട്. അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ പാറ്റ് കമ്മിൻസിന്റെ ബൗളിംഗ് ആണ് ന്യൂസിലാൻഡ് ബാറ്റിംഗ് നിരയെ തകർത്തത്. പാറ്റിൻസൻ മൂന്ന് വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും വീഴ്ത്തി. ന്യൂസിലാൻഡ് നിരയിൽ 50 റൺസ് നേടിയ ലതാം മാത്രമാണ് പൊരുതി നോക്കിയത്.

 

Exit mobile version