ആർച്ചറിന് വീണ്ടും പരിക്ക്

ഇംഗ്ലണ്ട് പേസ് ബൗളർ ജോഫ്ര ആർച്ചറിന് വീണ്ടും പരിക്ക്. ഈ സീസണിൽ താരം ഇനി കളിക്കില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) വ്യാഴാഴ്ച അറിയിച്ചു. മാർച്ച് 21ന് ഇംഗ്ലണ്ടിനായി അവസാനമായി മത്സര ക്രിക്കറ്റ് കളിച്ച ആർച്ചർ അന്ന് മുതൽ പല പരിക്കുകളും കാരണം ബുദ്ധിമുട്ടുകയായിരുന്നു. സസക്സിനായി ടി20 ബാസ്റ്റിൽ കളിച്ചു കൊണ്ട് തിരികെയെത്താൻ ഇരിക്കെയാണ് ആർച്ചറിന് പരിക്കേറ്റത്.

ആർച്ചറിന് ഇതോടെ ടി20 ലോകകപ്പ് നഷ്ടമാകും എന്ന് ഉറപ്പായി. ഇതിനകം തന്നെ ആർച്ചറിന് രണ്ട് തവണ പരിക്ക് കാരണം അദ്ദേഹത്തിന്റെ എൽബോക്ക് ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇപ്പോൾ ബാക്ക് ഇഞ്ച്വറിയാണ് താരത്തിന് ഏറ്റിട്ടുള്ളത്

Exit mobile version