Picsart 25 09 04 22 08 30 164

അമിത് മിശ്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു


ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. 42-ാം വയസ്സിലാണ് മിശ്ര വിരമിക്കൽ പ്രഖ്യാപിച്ചത്. 25 വർഷം നീണ്ട കരിയറിൽ നിരവധി റെക്കോർഡുകളും അവിസ്മരണീയ നിമിഷങ്ങളും മിശ്ര സ്വന്തമാക്കി. 2017-ലാണ് താരം അവസാനമായി ഇന്ത്യൻ ടീമിനായി കളിച്ചത്. അടുത്തിടെ ഐപിഎൽ 2024-ൽ ലക്നൗ സൂപ്പർ ജയന്റ്‌സിനായും താരം കളിച്ചിരുന്നു.


22 ടെസ്റ്റുകൾ, 36 ഏകദിനങ്ങൾ, 10 ടി20 മത്സരങ്ങൾ എന്നിവയിൽ മിശ്ര ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. അനിൽ കുംബ്ലെ, ഹർഭജൻ സിംഗ് തുടങ്ങിയ മികച്ച താരങ്ങൾ ഉണ്ടായിരുന്നത് കാരണം അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ അവസരങ്ങൾ കുറവായിരുന്നു. ഐപിഎല്ലിൽ 3 ഹാട്രിക്ക് നേടിയ ഒരേയൊരു ബൗളറാണ് അമിത് മിശ്ര. ഡെക്കാൺ ചാർജേഴ്‌സ്, ഡൽഹി ഡെയർഡെവിൾസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകൾക്കായാണ് താരം ഹാട്രിക്ക് നേടിയത്. 162 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 174 വിക്കറ്റുകൾ നേടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ ഒരാളാണ് മിശ്ര.


Exit mobile version