Picsart 24 01 02 19 55 32 212

മൂന്നാം ഏകദിനത്തിലും ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടു

ഇന്ത്യൻ വനിതകൾ മൂന്നാം ഏകദിനത്തിലും ഓസ്ട്രേലിയക്ക് മുന്നിൽ പരാജയപ്പെട്ടു. 190 റൺസിന്റെ വലിയ പരാജയം ആണ് ഇന്ത്യ നേരിട്ടത്. ഓസ്ട്രേലിയ ഇന്ന് ആദ്യം ബാറ്റു ചെയ്ത 338-7 എന്ന വലിയ സ്കോർ നേടിയിരുന്നു. ഓപ്പണർ ഫീബി ലിച്ഫീൽഡ് ഇന്ന് അവർക്ക് ആയി സെഞ്ച്വറി നേടി. 119 റൺ ആണ് ലിച്ഫീൽഡ് നേടിയത്. ക്യാപ്റ്റൻ ഹീലി 82 റൺസും എടുത്തു. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 189 റൺസ് എടുത്തു. ഇന്ത്യക്ക് വേണ്ടി ശ്രേയങ്ക പടിൽ 3 വിക്കറ്റ് എടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് ആയി ആരും ബാറ്റു കൊണ്ട് തിളങ്ങിയില്ല. 29 റൺസ് എടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യക്ക് ആയി ടോപ് സ്കോറർ ആയത്. ഇന്ത്യ 32.4 ഓവറിൽ 148 റണ്ണിന് ഓളൗട്ട് ആവുകയും ചെയ്തു. ഇതോടെ പരമ്പര ഓസ്ട്രേലിയ 3-0ന് സ്വന്തമാക്കി.

Exit mobile version