Picsart 25 11 22 12 32 04 885

ആഷസ്: രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ട് 164ന് ഓളൗട്ട്, ഓസ്ട്രേലിയക്ക് ജയിക്കാൻ 205 റൺസ്


പെർത്ത് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടക്കുന്ന ആദ്യ ആഷസ് ടെസ്റ്റിൽ രണ്ടാം ദിനം ഇന്നിംഗ്‌സ് ബ്രേക്കിന്റെ സമയത്ത് ഇംഗ്ലണ്ട് 204 റൺസിന്റെ നിർണായക ലീഡ് നേടി ശക്തമായ നിലയിലെത്തി. ആദ്യ ഇന്നിംഗ്സിൽ 172 റൺസ് നേടിയ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയയെ 132 റൺസിന് പുറത്താക്കി 40 റൺസിന്റെ ലീഡ് നേടിയിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സിൽ 164 റൺസിന് ഓൾ ഔട്ടായതോടെ ഓസ്‌ട്രേലിയക്ക് മുന്നിൽ 205 റൺസിന്റെ വെല്ലുവിളി ഉയർത്തുന്ന വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് വെച്ചത്.


40 പന്തിൽ 28 റൺസ് നേടിയ ബെൻ ഡക്കറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സ്കോട്ട് ബോളണ്ടിന്റെ പന്തിൽ പുറത്തായി. 33 റൺസ് നേടിയ ഒല്ലി പോപ്പിന്റെ വിക്കറ്റും ബോളണ്ടിനാണ് ലഭിച്ചത്. വാലറ്റത്ത് ഗുസ് അറ്റ്കിൻസൺ 32 പന്തിൽ രണ്ട് സിക്സറുകളോടെ 37 റൺസ് നേടി ഇംഗ്ലണ്ടിന്റെ ടോട്ടൽ ഉയർത്തി. മാർക്ക് വുഡ് 4 റൺസുമായി പുറത്താകാതെ നിന്നു.
ഓസ്‌ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 12 ഓവറിൽ 55 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. 33 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടിയ സ്കോട്ട് ബോളണ്ടും 3 വിക്കറ്റുകൾ നേടിയ ബ്രെൻഡൻ ഡോഗെറ്റും സ്റ്റാർക്കിന് മികച്ച പിന്തുണ നൽകി. സ്റ്റാർക്ക് 2 ഇന്നിംഗ്സിലുമായി 10 വിക്കറ്റുകൾ വീഴ്ത്തി.

Exit mobile version