സിംബാബ്‍വേ പരമ്പരയ്ക്ക് മുമ്പ് ഫിറ്റ്നെസ് തെളിയിക്കുവാന്‍ യസീര്‍ ഷായും ബാബര്‍ അസവും

- Advertisement -

ജൂലൈ 13നു ആരംഭിക്കുന്ന സിംബാബ്‍വേയ്ക്കെതിരെയുള്ള അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിനായി പാക് സെലക്ടര്‍മാര്‍ തയ്യാറാകുമ്പോള്‍ പരിക്കില്‍ നിന്ന് മുക്തരായി വരുന്ന യസീര്‍ ഷാ, ബാബര്‍ അസവും ഫിറ്റ്നെസ് ടെസ്റ്റിനു വിധേയരാകണം. ഇംഗ്ലണ്ട് ടെസ്റ്റിനിടെയാണ് ബാബര്‍ അസമിന്റെ കൈയ്ക്ക് പൊട്ടലേറ്റത്. അതേ സമയം യസീര്‍ ഷായ്ക്ക് തുടയ്ക്കേറ്റ പരിക്ക് മൂലം ടെസ്റ്റ് ടീമില്‍ ഇടം നേടാനായില്ല.

ജൂണ്‍ 23നു ലാഹോറില്‍ നടക്കുന്ന ഫിറ്റ്നെസ് ടെസ്റ്റില്‍ ഇരുവരും പങ്കെടുത്ത ശേഷമാവും ടീം പ്രഖ്യാപനമുണ്ടാകുക. പാക്കിസ്ഥാന്‍ ടീം ജൂണ‍് 28നു ഹരാരെയിലേക്ക് യാത്രയാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement