ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനെ ടീമിലെത്തിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

ഇംഗ്ലണ്ടിന് കന്നി ലോകകപ്പ് കിരീടം നേടിക്കൊടുത്ത പരിശീലകനെ കൊൽക്കത്തയിൽ എത്തിച്ച് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിൽ ഉള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്ത ഓസ്‌ട്രേലിയൻ പരിശീലകൻ ട്രെവർ ബേലിസ്സിനെയാണ് കൊൽക്കത്ത സ്വന്തമാക്കിയത്. നേരത്തെ മുഖ്യ പരിശീലകനായിരുന്ന ജാക് കാലിസ് ടീം വിടും എന്ന് വ്യക്തമാക്കിയിരുന്നു. ബേലിസ്സിനെ കൂടാതെ മുൻ ന്യൂസിലാൻഡ് ക്യാപ്റ്റൻ കൂടിയായ ബ്രെണ്ടൻ മക്കല്ലത്തെ ബാറ്റിംഗ് പരിശീലകനായും ടീമിൽ എത്തിച്ചിട്ടുണ്ട്.

2011ലും 2014ലും കൊൽക്കത്ത കിരീടം നേടിയപ്പോൾ ബേലിസ്സ് കൊൽക്കത്തൻ ടീമിനൊപ്പം ഉണ്ടായിരുന്നു.  2011 ലോകകപ്പിൽ ശ്രീലങ്കൻ ടീമിനെയും ബേലിസ്സ് പരിശീലിപ്പിച്ചിട്ടുണ്ട്.  അടുത്ത മാസം തുടങ്ങുന്ന ആഷസ് പരമ്പരക്ക് ശേഷം പരിശീലകൻ കൊൽക്കത്തയുടെ ചുമതലയേൽക്കും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൂടെ ഐ.പി.എൽ അരങ്ങേറ്റം നടത്തിയ താരമാണ് ബ്രണ്ടൻ മക്കല്ലം.  2008ലെ ഐ.പി.എല്ലിൽ പുറത്താവാതെ 158 റൺസ് നേടിയതും കൊൽക്കത്തയുടെ കൂടെയാണ്.

Exit mobile version