Site icon Fanport

റയൽ പരീശീലകന് പിന്തുണയുമായി വാൽവെർഡെ

ജോലി പോകുമെന്ന ഭീഷണി നേരിടുന്ന റയൽ മാഡ്രിഡ് പരിശീലകൻ സാന്റോയാഗോ സൊളാരിക്ക് പിന്തുണയുമായി ബാഴ്സ പരിശീലകൻ വാൽവെർഡെ രംഗത്ത്. സൊളാരി മികച്ച പരിശീലകൻ ആണെന്നാണ് വാൽവെർഡെയുടെ നിലപാട്. റയൽ മാഡ്രിഡിലേക്ക് തിരികെ സിദാനോ, മൗറീഞ്ഞോയോ തിരിച്ചു വന്നേക്കും എന്ന വാർത്തകൾക്ക് ഇടയിലാണ് ബാഴ്സ പരിശീലകന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

റയൽ തിരികെ എത്തിക്കാൻ ശ്രമിക്കുന്ന മൗറീഞ്ഞോ, സിദാൻ എന്നിവരോട് കിട പിടിക്കാവുന്ന പരിശീലകൻ തന്നെയാണ് സൊളാരി എന്നാണ് ബാഴ്സ പരിശീലകൻ പറഞ്ഞത്. ചാമ്പ്യൻസ് ലീഗിൽ റൌണ്ട് 16 ൽ താരതമ്യേന ദുർബലരായ അയാക്സിനോട് തോറ്റ് പുറത്തായതോടെയാണ് റയൽ പരിശീലകനെ മാറ്റാൻ തയ്യാറെടുപ്പുകൾ നടത്തുന്നത്. വരും ദിവസങ്ങളിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കും എന്നാണ് സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ.

Exit mobile version