സാഫ് കപ്പ് ഇന്ത്യൻ U-16 ടീമിലെ ഒരേയൊരു മലയാളിയായി അരിമ്പ്രക്കാരൻ ഷഹബാസ്

ഇന്ത്യൻ ജേഴ്സി അണിഞ്ഞ് കേരളത്തിന്റെ അഭിമാനമാകാൻ ഒരുങ്ങുകയാണ് ഷഹബാസ് അഹമ്മദ്. നേപ്പാളിൽ ഓഗസ്റ്റ് 19 മുതൽ നടക്കുന്ന അണ്ടർ 16 സാഫ് കപ്പ് ടീമിലെ ഒരേയൊരു മലയാളി പ്രാതിനിധ്യമാണ് മലപ്പുറം അരിബ്രക്കാരനായ ഷഹബാസ് അഹമ്മദ്. 19ന് മാൽഡീവ്സിനെതിരെ ആദ്യ മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിന്റെ ഡിഫൻസിൽ ഷഹബാസ് അഹമ്മദും ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.

ഗോവയിൽ നടന്ന പരിശീലന ക്യാമ്പിൽ പങ്കെടുത്ത 50 കളിക്കാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംഘമാണ് നേപ്പാളിലേക്ക് ഇന്നലെ തിരിച്ചത്. ഗ്രൂപ്പ് ബിയിൽ ആതിഥേയരായ നേപ്പാളിനും മാൽഡീവ്സിനും ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. അടുത്തു തന്നെ നടക്കുന്ന എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പിനു വേണ്ടിയുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് എ എഫ് സി കപ്പിലെ പ്രകടനം വിലയിരുത്തിയാകും ഉണ്ടാവുക.

മൂത്തേടത് ബഷീറിന്റെ മകനാണ് ഷഹബാസ് അഹമ്മദ്. എൻ എൻ എം എച് എസ് എസ് ചേലാമ്പ്രയിലെ വിദ്യാർത്ഥിയാണ് ഷഹബാസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial