പരാജയത്തിലും താരമായി ടോണി ഊറ

- Advertisement -

ശക്തരായ അയര്‍ലണ്ടിനെതിരെ 151 റണ്‍സ് നേടുക. ഇന്നിംഗ്സിലെ ഒമ്പതാം വിക്കറ്റായി പുറത്താകുക. ഈ കാര്യങ്ങള്‍ക്കാണ് പാപുവ ന്യു ഗിനി ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ടോണി ഊറയെ ഇന്നത്തെ അയര്‍ലണ്ട്-ഗിനി ലോകകപ്പ് യോഗ്യത മത്സരത്തില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുവാന്‍ കാരണമായത്. സ്വപ്നം കണ്ട ജയം നേടാനായില്ലെങ്കിലും അവസാനം വരെ പൊരുതി എന്ന സന്തോഷത്തില്‍ പാപുവ ന്യു ഗിനി താരങ്ങള്‍ക്ക് പിരിയാം.

ആദ്യം ബാറ്റ് ചെയ്ത ഗിനി 50 ഓവറില്‍ 235 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 151 റണ്‍സ് നേടിയ ടോണിക്ക് പുറമേ ടോപ് ഓര്‍ഡറിലും മധ്യനിരയിലും ആരും തന്നെ ടീമിനായി തിളങ്ങാനായില്ല. ജാക്ക് വാരേ(13), ചാഡ് സോപര്‍(25), നോര്‍മ്മന്‍ വനുവ(12) എന്നിവരുടെ വാലറ്റത്തിലെ ചെറുത്ത് നില്പാണ് ടീമിനെ 235 എന്ന പൊരുതാവുന്ന സ്കോറിലേക്ക് നീക്കിയത്.

അയര്‍ലണ്ടിനായി ആന്‍ഡി മക്ബ്രൈന്‍ മൂന്നും ബോയഡ് റാങ്കിന്‍, കെവിന്‍ ഒബ്രൈന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ അയര്‍ലണ്ടിനെ നായകന്‍ വില്യം പോര്‍ട്ടര്‍ ഫീല്‍ഡും(111) എഡ് ജോയ്സുമാണ്(53) മുന്നോട്ട് നയിച്ചത്. പോര്‍ട്ടര്‍ ഫീല്‍ഡ് പുറത്തായ ശേഷം ഗാരി വില്‍സണും ജോര്‍ജ്ജ് ഡോക്രലും ചേര്‍ന്ന് അഞ്ച് പന്തുകള്‍ ശേഷിക്കെയാണ് ടീമിനെ വിജയത്തിലേക്ക് നയിക്കാനായത്. ഗിനി നായകന്‍ അസ്സാദ് വാല രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement