Site icon Fanport

ചൈനയെ തോൽപ്പിക്കുക എളുപ്പമല്ലെന്ന് അനസ് എടത്തൊടിക

ചൈനയിൽ ചെന്ന് ചൈനയെ തോൽപ്പിക്കുക എന്നത് എളുപ്പമല്ലെന്ന് ഇന്ത്യൻ പ്രതിരോധ താരം അനസ് എടത്തൊടിക. എന്നാൽ അത് അസാധ്യമെന്ന് കരുതിന്നിലെന്നും അനസ് പറഞ്ഞു. ശനിയായ്‍ഴ്ചയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദ മത്സരം. 21 വർഷങ്ങൾക്ക് ശേഷമാണു ഇരുടീമുകളും പരസ്പരം മത്സരിക്കുന്നത്.

ഇന്ത്യ കഴിഞ്ഞ 13 മത്സരങ്ങൾ പരാജയപെടാതെയാണ് വരുന്നതെന്നും കളത്തിൽ ഇന്ത്യയുടെ പുരോഗതി അളക്കാനുള്ള മികച്ച മത്സരമാണ് ഇതെന്നും അനസ് പറഞ്ഞു. കഴിഞ്ഞ 3-4 വർഷത്തിനിടെ ഇന്ത്യയിൽ ഒരുപാടു വളർന്നിട്ടുണ്ടെന്നും പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന് കീഴിൽ ഒരുപാടു യുവ താരങ്ങൾക്ക് അവസരം ലഭിക്കുന്നുണ്ടെന്നും അനസ് പറഞ്ഞു.

ഇന്ത്യക്കെതിരെ 17 തവണ കളിച്ചപ്പോൾ 12ലും ജയിച്ച ചൈനക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കമെങ്കിലും മത്സരം തുടങ്ങുമ്പോൾ ഇരു ടീമുകളും സമമാണ് എന്നും കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം കൂട്ടിച്ചേർത്തു.

 

Exit mobile version