43 റണ്‍സ് വിജയം സ്വന്തമാക്കി ഇവൈ ഗ്രേ

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയിര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് റൗണ്ടില്‍ മികച്ച വിജയം സ്വന്തമാക്കി ഇവൈ ഗ്രേ. സ്റ്റാര്‍ട്ടപ്പ് കിംഗ്സിനെതിരെ 43 റണ്‍സിന്റെ വിജയമാണ് ഇവൈ ഇന്ന് സ്വന്തമാക്കിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സ്റ്റാര്‍ട്ടപ്പ് കിംഗ്സിനെതിരെ ഇവൈ 8 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 77 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കിംഗ്സിനു 34 റണ്‍സ് മാത്രമേ നേടാനായുള്ളു.

12 പന്തില്‍ 30 റണ്‍സ് നേടിയ അരുണ്‍ ആണ് ഇവൈ നിരയില്‍ തിളങ്ങിയത്. 4 സിക്സാണ് താരം തന്റെ ഇന്നിംഗ്സില്‍ നേടിയത്. അരുണ്‍ ആര്‍എസ് രണ്ടും രാകേഷ് അശ്വിന്‍ എന്നിവര്‍ സ്റ്റാര്‍ട്ടപ്പ് കിംഗ്സിനു വേണ്ടി ഓരോ വിക്കറ്റ് നേടി.9 റണ്‍സ് വീതം നേടി അക്ബര്‍ ഹുസൈന്‍, അശ്വിന്‍ എന്നിവര്‍ സ്റ്റാര്‍ട്ടപ്പ് കിംഗ്സിന്റെ ടോപ് സ്കോറര്‍ ആയി. അജാസ് എട്ട് റണ്‍സ് നേടി.

ശ്രീജിത്ത്(2), മനേഷ്, കിരണ്‍, ശ്രീനാഥ് എന്നിവര്‍ ഇവൈയ്ക്ക് വേണ്ടി ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement