
ശിഖര്‍ ധവാനില്‍ നിന്ന് ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്. ഇന്ന് ഡല്‍ഹിയ്ക്കെതിരെ ഓപ്പണറായി എത്തി നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിലാണ് സൂര്യകുമാര്‍ ഓറഞ്ച് തൊപ്പി തന്റെ തലയിലാക്കിയത്. ഇന്ന് 53 റണ്‍സ് നേടി പുറത്തായ ടൂര്‍ണ്ണമെന്റില്‍ ഇതുവരെ 124 റണ്‍സാണ് നേടിയിട്ടുള്ളത്. തന്റെ ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് സൂര്യകുമാര്‍ യാദവ് ഈ നേട്ടം സ്വന്തമാക്കുന്നത്.
123 റണ്‍സുമായി ശിഖര്‍ ധവാന് സൂര്യകുമാര്‍ യാദവിന്റെ തൊട്ടുപുറകിലുണ്ട്. ഇന്ന് ഈഡന് ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുമ്പോള്‍ തിരികെ ശിഖര്‍ ധവാനു ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുവാനുള്ള അവസരം വീണ്ടും ലഭിക്കുന്നുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial