സോക്കർ അല നാളെ തുടങ്ങും, അനസ് മുതൽ ഛേത്രി വരെ സെവൻസ് കളത്തിൽ

- Advertisement -

കേരള ഫുട്ബോൾ അസോസിയേഷന്റെയും എ ഐ എഫ് എഫിന്റെയും അംഗീകാരത്തോടു കൂടി നടക്കുന്ന പ്രഥമ സോക്കർ അല സെവൻസ് ടൂർണമെന്റിന് നാളെ ആദ്യ വിസിൽ മുഴങ്ങും. എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് ഏഴു മണിക്കാണ് സോക്കർ അലയ്ക്ക് ആരംഭം കുറിക്കുക. ഇന്ത്യൻ ഫുട്ബോളിലെ പ്രമുഖർ ബൂട്ടുകെട്ടി ഇറങ്ങുന്ന ടൂർണമെന്റിൽ എട്ടു ടീമുകളാണ് മത്സരിക്കുന്നത്. നാൽ ടീമുകളുള്ള രണ്ട് പൂളുകളിലായി വമ്പന്മാർ തന്നെ ഏറ്റുമുട്ടും.

അനസ് എടത്തൊടിക, സി കെ വിനീത്, സുനിൽ ഛേത്രി, ജെജെ, എം പി സക്കീർ, മുഹമ്മദ് റാഫി, ആഷിഖ് കുരുണിയൻ, ടിപി രഹ്നേഷ് തുടങ്ങിയവർ വിവിധ ടീമുകൾക്കായി കളത്തിൽ ഇറങ്ങുന്നുണ്ട്. 15 ദിവസം നീണ്ട് നിൽക്കുന്ന ടൂർണമെന്റിൽ ഇവരെ കൂടാതെ നിരവധി ദേശീയ താരങ്ങളും എത്തും. എല്ലാ‌ ദിവസവും വൈകിട്ട് 7 മണിക്കാകും മത്സരം നടക്കുക. ഫേസ്ബുക്കിലും യൂടൂബിലുമായി മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റും ഒരുക്കാൻ അണിയറ പ്രവർത്തകർ ആലോചിക്കുന്നുണ്ട്.

ടീമുകൾ;

പൂൾ എ;
സോക്കർ സുൽത്താൻ അരീക്കോട്
സാറ്റ് തിരൂർ
സാമുറായ് കോഴിക്കോട്
ടാവങ്കൂർ എഫ് സി തിരുവനന്തപുരം

പൂൾ ബി;
മഹീന്ദ്ര മലപ്പുറം
കിക്കേഴ് കേരള പോലീസ്
മാഞ്ചസ്റ്റർ എടവണ്ണ സ്ട്രൈക്കേഴ്സ്
വാരിയേഴ്സ് വണ്ടൂർ

P00L A

27-04-18 സോക്കർ സുൽത്താൻ അരീക്കോട് v/s സാറ്റ് FC തിരുർ

28-04-18 സോക്കർ സുൽത്താൻ അരീക്കോട് v/s സാമുറായി കോഴിക്കോട്

29-04‌ -18 ട്രാവൻകൂർ FC TVM v/s സാമുറായി കോഴിക്കോട്

30-04-18 സോക്കർ സുൽത്താൻ അരീക്കോട് v/s ട്രാവൻകൂർ FC TVM

01-05-18 സാറ്റ് FCതിരൂർ v/ട സാമുറായി കോഴിക്കോട്

02 – 05-18 സാറ്റ് FC തിരൂർ v/s ട്രാവൻകൂർ FC TVM

Pool B

O4-05-18 മഹീന്ദ്ര മലപ്പുറം v/s കിക്കേഴ്സ്‌ കേരള പോലീസ്

05-05-18 മഹീന്ദ്ര മലപ്പുറം v/s വാരിയേഴ്സ് വണ്ടൂർ

06-05-18 മാഞ്ചസ്റ്റർ സ്ട്രൈക്കേഴ്‌സ് എടവണ്ണ v/s വാരിയേഴ്സ് വണ്ടൂർ

07-05-18 മാഞ്ചസ്റ്റർ എടവണ്ണ v/s മലപ്പുറം

08 – 05-18 കിക്കേഴ്സ് കേരള പോലീസ് v/s വാരിയേഴ്സ് വണ്ടൂർ

O9-05-18 എടവണ്ണ v/ട കേരള പോലീസ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement