Site icon Fanport

നൂറി സാഹിൻ വീണ്ടും ഡോർട്ട്മുണ്ട് വിട്ടു

ഡോർട്ട് മുണ്ട് താരം നൂറി സാഹിൻ ക്ലബ്ബ് വിട്ട് വെർടർബ്രെമനിൽ ചേർന്നു. 29 വയസുകാരനായ താരം തുർക്കി ദേശീയ താരമാണ്. മധ്യനിര താരമായ സാഹിൻ എക്സൽ വിറ്റ്സലിന്റെ വരവോടെയാണ് ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.

2005 മുതൽ 2011 വരെ ഡോർട്ട്മുണ്ട് താരമായിരുന്ന സാഹിൻ പിന്നീട് റയൽ മാഡ്രിഡ്, ലിവർപൂൾ, ഫെനർയോദ് ടീമുകൾക്ക് വേണ്ടി കളിച്ചിരുന്നു. 2014 ലാണ് വീണ്ടും ഡോർട്ട്മുണ്ടിൽ എത്തിയത്.

Exit mobile version