അമ്പാട്ടി റായിഡു ഏകദിന ടീമില്‍, രഹാനെ പുറത്ത്

ഇംഗ്ലണ്ട് അയര്‍ലണ്ട് ഏകദിന-ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനിെ പ്രഖ്യാപിച്ചു. അമ്പാട്ടി റായിഡു, കെഎല്‍ രാഹുല്‍ എന്നിവര്‍ ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐപിഎലില്‍ മികച്ച പ്രകടനം പുറത്തെടുത്ത റായിഡുവിനു പക്ഷേ ടി20 സ്ക്വാഡില്‍ ഇടം നേടാനായില്ല. സിദ്ധാര്‍ത്ഥ് കൗള്‍ ടി20 ഏകദിന ടീമുകളില്‍ ഇടം പിടിച്ചു. ഉമേഷ് യാദവ് ടി20 സ്കാഡില്‍ സ്ഥാനം നേടിയിട്ടുണ്ട്.

ഏകദിന സ്ക്വാഡ്: വിരാട് കോഹ്‍ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, ശ്രേയസ്സ് അയ്യര്‍, അമ്പാട്ടി റായിഡു, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, സിദ്ധാര്‍ത്ഥ് കൗള്‍, ശര്‍ദ്ധുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍

ടി20 സ്ക്വാഡ്: വിരാട് കോഹ്‍ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, കെഎല്‍ രാഹുല്‍, സുരേഷ് റെയ്‍ന, മനീഷ് പാണ്ഡേ, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, യൂസുവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ, സിദ്ധാര്‍ത്ഥ് കൗള്‍,ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial