യുവ ഫോർവേഡ് റഹീം അലി ചെന്നൈയിനിൽ കരാർ പുതുക്കി

ചെന്നൈ, ജൂൺ 18, 2021: ചെന്നൈ എഫ്‌സി ഫോർവേഡ് റഹിം അലി പുതിയ കരാറിൽ ഒപ്പുവെച്ചു. രണ്ട് വർഷം കൂടി താരം ക്ലബ്ബിൽ തുടരുമെന്ന് ഉറപ്പാക്കുന്ന പുതിയ കരാറിലാണ് താരം ഒപ്പുവെച്ചത്. ബംഗാളിൽ നിന്നുള്ള 21 വയസുകാരൻ 2020-21 ലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ചെന്നൈയിനായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. താരം രണ്ട് ഗോളുകളും കഴിഞ്ഞ സീസണിൽ നേടി. ചെന്നൈയിൻ എഫ്‌സിയിലെ യാത്ര തുടരാനും ഇവിടെ നിന്ന് ഒരുപാട് പഠിക്കാനും താൻ കാത്തിരിക്കുകയാണ് എന്ന് റഹീം പറഞ്ഞു.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐ‌എഫ്‌എഫ്) എലൈറ്റ് അക്കാദമിയുടെ ഭാഗമായി വളർന്നു വന്ന റഹിം 2018 ൽ ഇന്ത്യൻ ആരോസിൽ നിന്നാണ് ചെന്നൈയിനിൽ ചേർന്നത്. ഫിഫ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നു. ചെന്നൈയിൻ ഐ‌എസ്‌എൽ ഫൈനലിലെത്തിയ 2019-20 ലെ സീസണിലാണ് റഹീം ചെന്നൈയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിങ്ങറായും സ്ട്രക്കറായുമൊക്കെ കഴിഞ്ഞ സീസണിൽ റഹീം ചെന്നൈയിനായി സജീവമായിരുന്നു.

Exit mobile version