Site icon Fanport

പ്രീമിയർ ലീഗിൽ ആദ്യ പോര് സ്പർസും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ

പ്രീമിയർ ലീഗ് പുനരാരംഭിക്കുമ്പോൾ ആദ്യം നടക്കാൻ പോകുന്ന മത്സരം തന്നെ വലിയ മത്സരമാകും. ടോട്ടൻഹാമും മാഞ്ചസ്റ്റർ യുണൈറ്റഡുമാകും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക. മാർച്ച് 15ന് നടക്കേണ്ടിയിരുന്ന മത്സരമാണിത്. ടോട്ടൻഹാമിന്റെ സ്റ്റേഡിയത്തിൽ വെച്ചാകും മത്സരം നടക്കുക. ജൂൺ 12നോ ജൂൺ 19നോ ആകും മത്സരം. ലീഗ് പുനരാരംഭിക്കുന്ന തീയതി ഇതുവരെ അന്തിമമായിട്ടില്ല.

വെള്ളിയാഴ്ച ഒരു മത്സരം ശനി ഞായർ ദിവസങ്ങളിലായി ബാക്കി മത്സരങ്ങൾ എന്ന രീതിയിൽ നടത്താനാണ് ഇപ്പോൾ പ്രീമിയർ ലീഗ് ആലോചിക്കുന്നത്. മത്സരങ്ങൾ എല്ലാം വ്യത്യസ്ത സമയങ്ങളിൽ ആകും കിക്കോഫ്. ടി വി പ്രേക്ഷകരെ ലക്ഷ്യം വെച്ചാണ് ഒരു സമയത്ത് ഒരു മത്സരം എന്ന രീതിയിലേക്ക് പ്രീമിയർ ലീഗ് മാറുന്നത്. എല്ലാ ആഴ്ചയിലും ചുരുങ്ങിയത് നാലു മത്സരങ്ങൾ ഫ്രീ ആയി യൂടൂബ് വഴി ടെലിക്കാസ്റ്റ് ചെയ്യാനും പ്രീമിയർ ലീഗ് ആലോചിക്കുന്നുണ്ട്.

Exit mobile version