മുൻ ലാസിയോ ഡിഫൻഡറെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

എസ്‌സി ഈസ്റ്റ് ബംഗാൾ ഒരു ഡിഫൻഡറെ കൂടെ സ്വന്തമാക്കി. മുൻ ലാസിയോ ഡിഫൻഡർ ഫ്രാഞ്ചോ പ്രിസിനെ ആണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തിരിക്കുന്നത്. താരം ഒരു വർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് പ്രഖ്യാപിച്ചു. സെന്റർ-ബാക്കായ പ്രിസ് ക്രൊയേഷ്യൻ ക്ലബ് NK സ്ലാവൻ ബെലൂപ്പോയിൽ നിന്നാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഈസ്റ്റ് ബംഗാളിന്റെ മൂന്നാമത്തെ വിദേശ സൈനിംഗാണ് താരം. സ്ലോവേനിയൻ മിഡ്ഫീൽഡർ അമീർ ഡെർവിസെവിച്ച്, ഓസ്ട്രേലിയൻ ഡിഫൻഡർ ടോമിസ്ലാവ് മർസേല എന്നിവരാണ് നേരത്തെ തന്നെ ഈസ്റ്റ് ബംഗാളിൽ എത്തിയ വിദേശ താരങ്ങൾ.

2014 ൽ ഇറ്റാലിയൻ സീരി എ സൈഡ് ലാസിയോയുടെ യൂത്ത് ടീമിന്റെ ഭാഗമായിരുന്നു 25 കാരനായ പ്രിസ്. 2016 ൽ അവരുടെ ആദ്യ ടീമിൽ എത്തി ടോറിനോയ്‌ക്കെതിരെ ടോപ്പ് ഡിവിഷനിൽ അരങ്ങേറ്റം കുറിച്ചു. 2018 വരെ അദ്ദേഹം ലാസിയോയോടൊപ്പമുണ്ടായിരുന്നു, ആ കാലയളവിൽ ബ്രെസിയ, യുഎസ് സലെർനിറ്റാന എന്നിവരോടൊപ്പം ലോണിലും കളിച്ചു.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തയ്യാർ, പ്രഖ്യാപനം ഉടൻ

ഈ വർഷം യൂ.എ.ഇയിലും ഓമനിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് അവസാനിച്ച ഉടനെ ടീം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. മത്സരം ഇന്ന് നേരത്തെ അവസാനിക്കുകയാണെങ്കിൽ ഇന്ന് തന്നെ പ്രഖ്യാപനം ഉണ്ടാവും.

മത്സരം വൈകി അവസാനിക്കുകയാണെങ്കിൽ മാത്രമാവും ടീമിന്റെ പ്രഖ്യാപനം നാളേക്ക് മാറ്റിവെക്കുക. 15 അംഗ ടീമിനെയാവും ഇന്ത്യ പ്രഖ്യാപിക്കുക. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവസാനം ദിവസമാണ് ഇന്ന്. ഒക്ടോബർ 24ന് പാകിസ്താനെതിരെയുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരങ്ങൾ തുടങ്ങുക. നിലവിലെ ഐ.സി.സി നിർദേശ പ്രകാരം സെപ്റ്റംബർ 10ന് മുൻപ് ടീം പ്രഖ്യാപിക്കണം.

റഡമൽ ഫാൽകാവോ വീണ്ടും ലാ ലീഗയിൽ

ലാ ലീഗയിലേക്ക് തിരിച്ചെത്തി കൊളംബിയൻ മുന്നേറ്റ നിര താരം റഡമൽ ഫാൽകാവോ. പുതുതായി ലാ ലീഗയിലേക്ക് പ്രൊമോഷൻ കിട്ടി വന്ന റയോ വല്ലകാനോയിൽ ആണ് ഫാൽകാവോ പുതുതായി ചേർന്നത്. തുർക്കി ക്ലബ് ഗലാറ്റസരെയുമായുള്ള കരാർ ഉപേക്ഷിച്ച ശേഷം ആണ് താരം സ്പാനിഷ് ടീമിൽ എത്തുന്നത്. ഫ്രീ ട്രാസ്ഫറിൽ ആണ് താരം സ്പാനിഷ് ടീമിൽ ചേരുന്നത്.

ഒരു കാലത്ത് ലോകത്തിലെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിര താരമായി കരുതിയിരുന്ന ഫാൽകാവോക്ക് നിരന്തരം വേട്ടയാടിയ പരിക്ക് ആണ് വില്ലനായത്. റിവർ പ്ലേറ്റിൽ തിളങ്ങിയ ശേഷം പോർട്ടോയിലൂടെ യൂറോപ്പിൽ എത്തിയ ഫാൽകാവോ അത്ലറ്റികോ മാഡ്രിഡ്, മൊണാക്കോ, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങിയ വമ്പന്മാർക്ക് ആയി ബൂട്ട് കെട്ടിയിട്ടുണ്ട്. അത്ലറ്റികോ മാഡ്രിഡിൽ ഫാൽകാവോയും ഡീഗോ കോസ്റ്റയും അടങ്ങിയ മുന്നേറ്റം ഒരു കാലത്ത് ലോകത്തിലെ ഏറ്റവും അപകകരമായ മുന്നേറ്റനിര ആയിരുന്നു.

അമ്പയര്‍മാരുടെ തീരുമാനങ്ങളെ കോഹ്‍ലി നിരന്തരം ചോദ്യം ചെയ്യുന്നത് സങ്കടകരമായ കാഴ്ച – ഡേവിഡ് ലോയഡ്

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി അമ്പയര്‍മാരുടെ തീരുമാനത്തെ നിരന്തരം ചോദ്യം ചെയ്യുന്ന കാഴ്ച അത്ര രസകരമായ ഒന്നല്ലെന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയഡ്. ഹെഡിംഗ്‍ലി ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ സംഭവത്തെ ചൂണ്ടിക്കാണിച്ചാണ് ലോയഡ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അമ്പയര്‍മാര്‍ വൈഡ് വിളിക്കുന്നതിനെതിരെ കോഹ്‍ലി പലതരത്തിലുള്ള ചേഷ്ടകള്‍ കാണിക്കുന്നത് മോശം പ്രവണതയാണെന്ന് ലോയഡ് പറഞ്ഞു. ക്രിക്കറ്റിലെ മഹാന്മാരിലൊരാളാണ് കോഹ്‍ലി. അദ്ദേഹം ഇത്തരത്തിൽ അമ്പയര്‍മാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് ലോയഡ് വ്യക്തമാക്കി.

വിരാട് കോഹ്‍ലിയ്ക്കെതിരെ അമ്പയര്‍മാരുടെ നടപടിയുണ്ടാകേണ്ടതാണെന്നും ലോയഡ് പറഞ്ഞു.

അർജന്റീന സ്ട്രൈക്കറെ കൂടെ ഇന്റർ മിലാൻ സ്വന്തമാക്കുന്നു

ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്റർ മിലാൻ ഒരു സ്ട്രൈക്കറെ കൂടെ ടീമിൽ എത്തിക്കുകയാണ്. അർജന്റീന സ്വദേശിയായ ജോഖിൻ കൊറേയ ആണ് ഇന്റർ മിലാനിൽ എത്തുന്നത്. ലാസിയോയുടെ താരം ലോൺ അടിസ്ഥാനത്തിൽ ആകും ഇന്റർ മിലാനിൽ എത്തുന്നത്. പിന്നീട് 30 മില്യൺ നൽകി ഇന്ററിന് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കുകയും ചെയ്യാം. 2018 മുതൽ സെവിയ്യയിൽ ഉള്ള താരമാണ് കൊറേയ.

ലുകാകുവിന് പകരക്കാരനായി രണ്ട് സ്ട്രൈക്കർമാരെ ടീമിൽ എത്തിക്കും എന്ന ഇന്റർ മിലാൻ വാക്ക് ഇതോടെ സത്യമാകും. നേരത്തെ അവർ ജെക്കോയെയും സ്വന്തമാക്കിയിരുന്നു. കൊറേയ മുമ്പ് സെവിയ്യക്കായും സാമ്പ്ഡോറിയക്കായും കളിച്ചിട്ടുണ്ട്. അർജന്റീന ദേശീയ ടീമിനായി ഏഴ് മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

രാഗേഷ് പ്രഥാൻ ഇനി മൊഹമ്മദൻസിൽ

ആസാം സ്വദേശിയായ ഡിഫൻഡർ രാഗേഷ് പ്രഥാൻ ഇനി മൊഹമ്മദൻസിൽ കളിക്കും. മുൻ നോർത്ത് ഈസ്റ്റ് താരമായ രാഗേഷ് ഒരു വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിൽ ആണ് മൊഹമ്മദൻസിൽ എത്തിയത്. . കഴിഞ്ഞ സീസണിൽ ഒഡീഷയിൽ ലോണിൽ കളിച്ചിരുന്ന താരമാണ് രാഗേഷ്. 28കാരനായ താരം ഷില്ലോങ്ങ് ലജോങ് എഫ് സിയിൽ നേരത്തെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 24 മത്സരങ്ങളും ഐ ലീഗിൽ 21 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. മൊഹമ്മദൻസിന്റെ കൊൽക്കത്ത ഫുട്ബോൾ ലീഗ് ടീമിൽ രാഗേഷ് ഉണ്ടാകും

സെബയോസിന്റെ പരിക്ക് ഗുരുതരം, ദീർഘകാലം പുറത്ത്

റയൽ മാഡ്രിഡ് താരം ഡാനി സെബയോസിന്റെ പരിക്ക് ഗുരുതരാമെന്ന് റയൽ മാഡ്രിഡ്. സ്പെയിനിന്‌ വേണ്ടി ഒളിംപിക്സിൽ കളിക്കുന്ന സമയത്താണ് താരത്തിന് പരിക്കേറ്റത്. ഒളിമ്പിക്സിൽ തുടക്കത്തിൽ തന്നെ പരിക്കേറ്റെങ്കിലും താരം ടീമിനൊപ്പം കൊറിയയിൽ തന്നെ തുടരുകയായിരുന്നു. ഒളിമ്പിക്സ് ഫുട്ബോൾ ഫൈനലിൽ ബ്രസീലിനോട് തോറ്റ സ്പെയിൻ വെള്ളി മെഡൽ സ്വന്തമാക്കിയിരുന്നു.

താരത്തിന്റെ ആംഗിൾ ലിഗ്‌മെന്റിന് പൊട്ടലേറ്റിട്ടുണ്ടെന്ന് റയൽ മാഡ്രിഡ് വ്യക്തമാക്കി. ഈ ട്രാൻസ്ഫർ വിൻഡോയിൽ താരം ക്ലബ് വിടാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. കഴിഞ്ഞ രണ്ട് സീസണിൽ ആഴ്‌സണളിൽ ലോണിൽ കളിച്ച താരം ഇത്തവണ എ.സി മിലാനിലേക്ക് പോവുമെന്നാണ് കരുതപ്പെട്ടിരുന്നത്. 2017 മുതൽ സെബയോസ്‌ റയൽ മാഡ്രിഡ് താരമാണ്.

മെസ്സിക്ക് നാളെ പാരീസിൽ മെഡിക്കൽ

ലയണൽ മെസ്സി ഇന്ന് പാരീസിലേക്ക് പറക്കും. പി എസ് ജിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കാനായാകും മെസ്സി പാരീസിലേക്ക് പോകുന്നത്. താരം നാളെയോ അല്ലായെങ്കിൽ തിങ്കളാഴ്ച പുലർച്ചയോ മെസ്സി പി എസ് ജിയിൽ മെഡിക്കൽ പൂർത്തിയാക്കും എന്ന് പി എസ് ജിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. മെസ്സി പി എസ് ജിയിൽ മൂന്ന് വർഷത്തെ കരാർ ഒപ്പിവെക്കാൻ ആണ് സാധ്യത. വർഷം 35 മില്യൺ വേതനം നൽകുന്ന കരാർ പി എസ് ജി മെസ്സിക്ക് നൽകും.

അടുത്ത ലീഗ് മത്സരം മുതൽ മെസ്സിയെ കളത്തിൽ ഇറക്കാൻ ആണ് പി എസ് ജി ശ്രമിക്കുന്നത്. മെസ്സിക്ക് പത്താം നമ്പർ നൽകാൻ നെയ്മർ ഒരുക്കമാണ് എങ്കിലും മെസ്സി 19ആം നമ്പറിൽ കളിക്കാനാണ് സാധ്യത. മെസ്സിയുടെ ട്രാൻസ്ഫർ പ്രഖ്യാപിക്കാൻ ആയി വലിയ ഒരുക്കങ്ങൾ തന്നെ പി എസ് ജി നടത്തുന്നുണ്ട്. മെസ്സി ബാഴ്സലോണ വിടുകയാണെന്ന് ഇന്ന് പത്ര സമ്മേളനത്തിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു. മെസ്സിയുടെ പിതാവ് ഇന്നലെ മുതൽ പാരീസിൽ ഉണ്ട്.

ആൾബ്രൈറ്റണ് ലെസ്റ്ററിൽ പുതിയ കരാർ

ലെസ്റ്റർ മിഡ്‌ഫീൽഡർ മാർക്ക് ആൾബ്രൈറ്റണ് ലെസ്റ്റർ സിറ്റിയിൽ പുതിയ കരാർ. പുതിയ കരാർ പ്രകാരം താരം 2024 വരെ ലെസ്റ്റർ സിറ്റിയിൽ തന്നെ തുടരും. 31കാരനായ ആൾബ്രൈറ്റൺ ലെസ്റ്റർ സിറ്റിക്ക് വേണ്ടി 253 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2014ൽ ആസ്റ്റൺ വില്ലയിൽ നിന്നാണ് ആൾബ്രൈറ്റൺ ലെസ്റ്റർ സിറ്റിയിൽ എത്തുന്നത്. 2015/ 16 സീസണിൽ ലെസ്റ്റർ സിറ്റി ഏവരെയും ഞെട്ടിച്ചുകൊണ്ട് പ്രീമിയർ ലീഗ് കിരീടം നേടിയപ്പോൾ മാർക്ക് ആൾബ്രൈറ്റൺ ടീമിന്റെ ഭാഗമായിരുന്നു.

കഴിഞ്ഞ സീസണിൽ 42 മത്സരങ്ങൾ കളിച്ച ആൾബ്രൈറ്റൺ ലെസ്റ്റർ സിറ്റിയുടെ കൂടെ എഫ്.എ കപ്പ് കിരീടവും നേടിയിരുന്നു. ചെൽസിയെ പരാജയെപ്പടുത്തിയാണ് ലെസ്റ്റർ സിറ്റി എഫ്.എ കപ്പ് കിരീടം നേടിയത്. എന്നാൽ കഴിഞ്ഞ സീസണിൽ അവസാന ദിവസം ലെസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ട്ടപെട്ടിരുന്നു.

ആവേശകരമായ സെമിക്ക് ഒടുവിൽ മെക്സിക്കോ ഫൈനലിൽ

ഗോൾഡ് കപ്പ് ഫൈനലിൽ അമേരിക്കയും മെക്സിക്കോയും ഏറ്റുമുട്ടും. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ മെക്സിക്കോ കാനഡയെ തോൽപ്പിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്‌. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മെക്സിക്കോയുടെ വിജയം. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിന്റെ ഒമ്പതാം മിനുട്ടിൽ ആയിരുന്നു മെക്സിക്കോയുടെ വിജയ ഗോൾ വന്നത്. ആദ്യ പകുതിയുടെ അവസാനം ഒരു പെനാൾട്ടിയിലൂടെ പിനെഡ ആണ് മെക്സിക്കോക്ക് ലീഡ് നൽകിയത്.

57ആം മിനുട്ടിൽ ബുച്നനിലൂടെ കാനഡ സമനില പിടിച്ചു. ഇതിനു പിന്നാലെ ഒരു പെനാൾട്ടിയിലൂടെ ലീഡ് തിരിച്ചുപിടിക്കാൻ മെക്സിക്കോയ്ക്ക് അവസരം വന്നു. പക്ഷെ 66ആം മിനുട്ടിൽ സൽസെഡോ എടുത്ത പെനാൾട്ടി ലക്ഷ്യത്തിൽ എത്തിയില്ല. പിന്നീട് അവസാന നിമിഷം വരെ പൊരുതിയ മെക്സിക്കോ 99ആം മിനുട്ടിൽ ഹെരേരയിലൂടെ വിജയ ഗോൾ നേടി. ഏറ്റവും കൂടുതൽ ഗോൾഡ് കപ്പ് കിരീടം നേടിയിട്ടുള്ള രാജ്യമാണ് മെക്സിക്കോ. നേരത്തെ ഖത്തറിനെ തോൽപ്പിച്ച് കൊണ്ടാണ് അമേരിക്ക ഫൈനലിൽ എത്തിയത്.

വരാനെ നാളെ മാഞ്ചസ്റ്ററിലേക്ക്, ക്വാറന്റൈൻ കഴിഞ്ഞ് മെഡിക്കലും പ്രഖ്യാപനവും

മഞ്ചസ്റ്ററിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കാനായി റയൽ മാഡ്രിഡ് താരം വരാനെ നാളെ മഞ്ചസ്റ്ററിലേക്ക് പറക്കും. സ്‌പെയിനിൽ നിന്ന് വരുന്നവർക്ക് ക്വാറന്റിൻ നിൽക്കേണ്ടതുണ്ട് എന്നത് കൊണ്ട് തന്നെ അതു കഴിഞ്ഞ് മാത്രമേ വരനെയുടെ കരാർ ഔദ്യോഗികമായി മാഞ്ചസ്റ്ററിന് പ്രഖ്യാപിക്കാൻ ആവുകയുള്ളൂ. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം വരനെ മെഡിക്കൽ പൂർത്തിയാക്കും അതും കഴിഞ്ഞാകും പ്രഖ്യാപനം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വരാനെ നാലു വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. 41മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുക.

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെയുടെ കീഴിൽ കളിക്കാൻ താത്പര്യപ്പെടുന്നു വരാനെ തുടക്കം മുതലേ മഞ്ചസ്റ്ററിലേക്ക് തന്നെ ട്രാൻസ്ഫർ വേണം എന്ന തീരുമാനത്തിൽ ആയിരുന്നു. വരാനെ ടീമിൽ എത്തിയാൽ യുണൈറ്റഡ് ഡിഫൻസ് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഡിഫെൻസുകളിൽ ഒന്നാകും. ഹാരി മഗ്‌വയറും വരാനെയും തമ്മിലുള്ള സെന്റർ ബാക്ക് കൂട്ടുകെട്ടു കാണാനും ഏവരും കാത്തിരിക്കുകയാണ്. റയൽ മഡ്രിഡിന് ഒപ്പം ഒരുപാട് കിരീടങ്ങൾ നേടിയിട്ടുള്ള വരാനെയുടെ സാന്നിദ്ധ്യം ഒരുപാട് കാലമായി കിരീടങ്ങൾ ഇല്ലാതെ നിൽക്കുന്ന മഞ്ചസ്റ്ററിന് കരുത്തതാകും. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന വരാനെക്ക് ഡ്രസിങ് റൂമിൽ വലിയ സാന്നിധ്യമാകാൻ കഴിയും എന്നും യുണൈറ്റഡ് വിശ്വസിക്കുന്നു.

എറിക്സണ് സീരി എയിൽ കളിക്കാൻ കഴിഞ്ഞേക്കില്ല

ഡെന്മാർക്ക് താരം എറിക്സൺ സീരി എയിൽ കളിക്കാൻ സാധ്യത ഇല്ല. അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഘടിപ്പിച്ച ഡീഫിബ്രില്ലേറ്റർ നീക്കം ചെയ്താൽ മാത്രമെ എറിക്സണ് ഇറ്റലിയിൽ കളിക്കാൻ ആകു എന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഫിൻ‌ലാൻഡിനെതിരായ ഡെൻമാർക്കിന്റെ യൂറോ 2020 ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെയിൽ ആയിരുന്നു താരത്തിന് ഹൃദയാഘാതം സംഭവിച്ചത്. അന്ന് എറിക്സന് ഹൃദയമിടിപ്പ് തുടങ്ങാൻ സഹായിക്കുന്ന ഡിഫിബ്രില്ലേറ്റർ ഘടിപ്പിച്ചിരുന്നു.

താരം എന്ന് പ്രൊഫഷണലിൽ ഫുട്ബോളിലേക്ക് തിരികെവരും എന്നത് വ്യക്തമല്ല. ഈ ആരോഗ്യ അവസ്ഥയിൽ പ്രധാന ലീഗുകളിൽ ഒന്നും എറിക്സണ് കളിക്കാൻ ആവില്ല. കൂടുതൽ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷം മാത്രമെ എറിക്സൺ ഭാവിയുടെ കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളൂ. സീരി എ ക്ലബായ ഇന്റർ മിലാന്റെ താരമാണ് ഇപ്പോൾ എറിക്സൺ.

Exit mobile version