ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ഫ്രാൻസിനെ പരാജയപ്പെടുത്തി ഇറ്റലി അണ്ടർ-19 യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടന്നു. ആദ്യ പകുതിയിലേ ഇരട്ട ഗോളുകളാണ് ഇറ്റലിയെ ഫൈനലിലേക്ക് നയിച്ചത്. ക്രിസ്ത്യൻ കപ്പോൺ, മോയിസ് കെഎൻ എന്നിവരാണ് അസൂറികൾക്ക് വേണ്ടി ഗോളടിച്ചത്.
ഇരുപത്തിയേഴാം മിനുട്ടിൽ കപ്പോണിലൂടെയാണ് ആദ്യ ഗോൾ വീഴുന്നത്. മൂന്നു മിനുട്ടിനു ശേഷം കീനിന്റെ ഗോളോടെ ഇറ്റലി വിജയമുറപ്പിച്ചു. സെയ്നജോക്കിയിൽ വസിച്ച് നടക്കുന്ന ഫൈനലിൽ ഇറ്റലിയുടെ എതിരാളികൾ പോർച്ചുഗലാണ്. അതെ സമയം ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ 3-2 നു പോർചുഗലിനെ പരാജയപ്പെടുത്തിയിരുന്നു
ലോകകപ്പിൽ ജപ്പാനെ നയിച്ച നിശീനോയ്ക്ക് പകരക്കാരനെ ജപ്പാൻ കണ്ടെത്തി. നിശീനോയുടെ കൂടെ ജപ്പാനെ പരിശീലിപ്പിക്കാൻ ഉണ്ടായിരുന്ന ഹാജിമെ മൊറിയാസു ആണ് ജപ്പാന്റെ ചുമതലയേറ്റിരിക്കുന്നത്. ജപ്പാന്റെ ഒളിമ്പിക് ഫുട്ബോൾ ടീമിന്റെ പരിശീലകനായിരുന്നു മൊറിയാസു. ആ സ്ഥാനം അദ്ദേഹം ഒഴിയുമോ എന്ന് വ്യക്തമല്ല.
ഏഷ്യാ കപ്പിന് വേണ്ടി ടീമിനെ ഒരുക്കുകയാണ് ഇപ്പോൾ മൊറിയസുവിന്റെ പ്രധാന ലക്ഷ്യം. ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയിരുന്നു എങ്കിലും പരിശീലകനായ നിശീനോ ചുമതല ഒഴിയുക ആയിരുന്നു. മൊറിയാസു മുമ്പ് ജപ്പാൻ ലീഗ് ക്ലബായ സെൻഫ്രീസ് ഹിരോഷിനയെ നയിച്ചിട്ടുണ്ട്. രണ്ട് തവണ ക്ലബിനെ ലീഗ് ചാമ്പ്യന്മാരും ആക്കിയിട്ടുണ്ട്.
സെപ്റ്റംബറിൽ നടക്കുന്ന സാഫ് കപ്പിനായുള്ള ഇന്ത്യ ടീമിന്റെ സാധ്യതാ ടീമിൽ നാല് മലയാളി യുവതാരങ്ങൾക്കിടം. സ്റ്റീഫൻ കോൺസ്റ്റന്റൈൻ ജൂലൈ അവസാന വാരം ആരംഭിക്കുന്ന ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുന്ന 35 അംഗ സ്ക്വാഡിലാണ് യുവമലയാളി താരങ്ങൾക്ക് ഇടം ലഭിച്ചത്. രാഹുൽ കെ പി, ആഷിക് കുരുണിയൻ, അർജുൻ ജയരാജ്, ഉമേഷ് പേരാമ്പ്ര എന്നിവരാണ് ടീമിൽ ഇടം പിടിച്ച മലയാളികൾ.
ഇന്ത്യൻ ആരോസിനായി കാഴ്ചവെച്ച പ്രകടനമാണ് രാഹുലിനെ ടീമിൽ എത്തിച്ചത്. ഇന്ത്യൻ ആരോസിലെ നാലു താരങ്ങൾ ഈ അണ്ടർ 23 സ്ക്വാഡിൽ ഉണ്ട്. ഇന്ത്യൻ സീനിയർ ടീമിൽ നേരത്തെ ഇടം പിടിച്ച ആഷിക് കുരുണിയന് പൂനെ സിറ്റിയിലെ പ്രകടനമാണ് തുണയായത്. ഐലീഗിൽ ഗോകുലത്തിന്റെ മിഡ്ഫീഡ് ഭരിച്ച യുവതാരം അർജുൻ ജയരാജ് കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ മലയാളി താരമായിരുന്നു.
മുംബൈ സ്വദേശിയാണെങ്കിലും ജന്മം കൊണ്ട് മലയാളി ആണ് ഉമേഷ് പേരാമ്പ്ര. റിലയൻസ് യൂത്ത് ടൂർണമെന്റുകളികൂടെ വളർന്ന താരമാണ് ഉമേഷ്.
ടീം;
ഗോൾകീപ്പർ: വിശാൽ കെയ്ത്, കബീർ, കമൽ ജിത്, പ്രബുഷുകൻ ഗിൽ
ഡിഫൻസ്; : നിശു കുമാർ, ഉമേഷ്, ദവീന്ദർ, ചിങ്ക്ലൻ സെന, സലാം രഞ്ജൻ, സർതക്, ലാൽറുവത്റ്റ്ഗാര, സുഭാഷി, ജെറി
മിഡ്ഫീൽഡ്: വിനീത് റായ്, ജർമൻ പ്രീത്, അനിരുത് താപ, രോഹിത്, സുരേഷ് സിങ്, അർജുൻ ജയരാജ്, നിഖിൽ പൂജാരി, ഐസാക്, നന്ദ കുമാർ, ഉദാന്ത,, ലാലിയൻസുവാല, ആഷിഖ്, വിഗ്നേഷ്, റഹിം അലി
ഫോർവേഡ്സ്: പസി,, ഡാനിയൽ, ഹിതേഷ്, ഡിയോറി, മൻവീർ, കിവി, രാഹുൽ കെ പി.
മാനുവൽ പെല്ലെഗ്രിനിക്ക് കീഴിൽ പുതിയ സീസണിനായി തയ്യാറെടുക്കുന്ന വെസ്റ്റ് ഹാമിന് ആദ്യ തിരിച്ചടി നൽകി പരിക്ക്. സ്ട്രൈക്കർ ആൻഡി കാരോളും ഡിഫൻഡർ വിൻസ്റ്റന്റ് റീഡും പരിക്ക് കാരണം 3 മാസത്തോളം കളിക്കില്ലെന്ന് വെസ്റ്റ് ഹാം സ്ഥിതീകരിച്ചു. കാലിന് ശസ്ത്രക്രിയ ചെയ്ത ഇരുവർക്കും ഇതോടെ നിർണായക സീസണിൽ ആദ്യ പകുതിയിൽ കാര്യമായി പങ്കെടുക്കാനാവില്ല. 29 വയസുകാരനായ കരോൾ നിരന്തരം പരിക്ക് കാരണം കളികൾ നഷ്ടമാകുന്ന താരമാണ്. 2010 മുതൽ വെസ്റ്റ് ഹാം താരമായ റീഡ് ക്ലബ്ബിനായി ഇതുവരെ 222 കളികൾ കളിച്ചിട്ടുണ്ട്. >
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
പ്രതീക്ഷിച്ചത് സംഭവിച്ചു. അന്റോണിയോ കോണ്ടേയെ ചെൽസി പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. ഈ സീസണിൽ എഫ് എ കപ്പ് നേടിയെങ്കിലും ടോപ്പ് 4 ഇൽ എത്താനാവാതെ പോയതും ചെൽസി ബോർഡുമായുള്ള അഭിപ്രായ വിത്യാസങ്ങളുമാണ് ഇറ്റലികാരന്റെ കസേര തെറിപ്പിച്ചത്.
മൗറീസിയോ സാരിയെ പരിശീലകനായി നിയമിക്കുന്നതിന് മുന്നോടിയായാണ് ചെൽസി കോണ്ടേയെ പുറത്താക്കിയത്. സാരിയെ പരിശീലകനായുള്ള പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കും
2016 ജൂലൈയിൽ ചെൽസി പരിശീലക സ്ഥാനം ഏറ്റെടുത്ത കോണ്ടേ തന്റെ ആദ്യ സീസണിൽ തന്നെ ചെൽസിയെ ലീഗ് ജേതാക്കളാക്കിയിരുന്നു. 38 ഇൽ 30 മത്സരങ്ങളും ജയിച്ച ചെൽസി ചരിത്രപരമായ കുതിപ്പാണ് ആ സീസണിൽ നടത്തിയത്. 3 സെൻട്രൽ ഡിഫൻഡേഴ്സുമായി കളിച്ച കോണ്ടേ ഇംഗ്ലണ്ടിൽ ഫോർമേഷനിൽ വിപ്ലവമാണ് സൃഷ്ടിച്ചത്. പല എതിരാളികളും അതേ ശൈലി ആവർത്തിക്കുകയും ചെയ്തു.
ലണ്ടനിൽ തന്റെ രണ്ടാം സീസണിൽ അത്ര നല്ല കാര്യങ്ങളല്ല കൊണ്ടേക്ക് നേരിടേണ്ടി വന്നത്. സ്ട്രൈക്കർ ഡിയഗോ കോസ്റ്റയോട് മെസേജ് വഴി ക്ലബ്ബ് വിടാൻ ആവശ്യപ്പെട്ടത് മുതൽ താൻ ആവശ്യപ്പെട്ട കളിക്കാരെ ബോർഡ് നൽകിയില്ല എന്ന രീതിയിലുള്ള പ്രസ്താവനകളും അദ്ദേഹം നടത്തിയതോടെ ടീമിലെ അഭിപ്രായ വ്യത്യാസങ്ങൾ മറ നീക്കി പുറത്തു വന്നു. ലീഗിൽ തോൽവിയോടെ തുടങ്ങിയ ചെൽസി സീസൺ അവസാനിച്ചപ്പോൾ അഞ്ചാം സ്ഥാനത്തായി.
എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപിച്ചു ജേതാക്കൾ ആയെങ്കിലും അദ്ദേഹം ചെൽസിയിൽ തുടരാൻ സാധ്യതയില്ല എന്നത് ഉറപ്പായിരുന്നു. മികച്ച റെക്കോർഡോടെ സ്റ്റാംഫോഡ് ബ്രിഡ്ജിനോട് വിട പറയാനായി എന്നത് കൊണ്ടേക്ക് അഭിമാനമാവും.
പാക്കിസ്ഥാനെതിരെ ത്രിരാഷ്ട്ര പരമ്പര ഫൈനലില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ആരോണ്‍ ഫിഞ്ച്. പാക്കിസ്ഥാനു വേണ്ടി ഷാഹിബ്സാദ ഫര്‍ഹാന്‍ തന്റെ ടി20 അരങ്ങേറ്റം നടത്തും. ഹാരിസ് സൊഹൈലിനു പകരമാണ് താരം ടീമിലെത്തിയിരിക്കുന്നത്. ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള പാക്കിസ്ഥാനെ പരാജയപ്പെടുത്തി ക്രിക്കറ്റില്‍ മോശം കാലഘട്ടത്തിലൂടെ കടന്ന് പോകുന്ന ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുകയാണ് ഓസ്ട്രേലിയയുടെ ലക്ഷ്യം. അതേ സമയം ഓസ്ട്രേലിയന്‍ നിരയില്‍ ഒരു മാറ്റമാണുള്ളത്. നിക്ക് മാഡിന്‍സണിനു പകരം ഡാര്‍സി ഷോര്‍ട്ട് തിരികെ സ്ക്വാഡിലേക്ക് മടങ്ങിയെത്തി.
നാല് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യൻ കുട്ടികൾക്ക് തോൽവി. തായ്‌ലൻഡ് അണ്ടർ 16 ടീമാണ് ഇന്ത്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിൽ തായ്‌ലൻഡ് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോളിന് തായ്‌ലൻഡ് മുൻപിലായിരുന്നു.
എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ശക്തമായി തിരിച്ചടിച്ച ഇന്ത്യൻ വിക്രമിലൂടെ സമനില പിടിച്ചു. തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ അവസാന മിനിറ്റുകളിൽ വഴങ്ങിയ രണ്ടു ഗോളുകളിൽ തോൽവി സമ്മതിക്കുകയായിരുന്നു. മത്സരത്തിന്റെ 88മത്തെയും 90മത്തെയും മിനുറ്റുകളിലാണ് തായ്‌ലൻഡ് ഗോൾ നേടിയത്.
കഴിഞ്ഞ ദിവസം ചൈനക്കെതിരെ നടന്ന മത്സരത്തിൽ ഇന്ത്യൻ കുട്ടികൾ ചൈനയോടും ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നു. ശനിയാഴ്ച്ച കൊറിയയുമായാണ് ഇന്ത്യയുടെ അവസാന മത്സരം.
ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ മത്സരത്തിനു ന്യൂസിലാണ്ടും ഇംഗ്ലണ്ടും ഇറങ്ങുന്നു. ന്യൂസിലാണ്ട് ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് രണ്ട് മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‍ലര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ സ്ഥിരം നായകന്‍ ഓയിന്‍ മോര്‍ഗന്‍ അസുഖം മൂലം കളിക്കുന്നില്ല. ന്യൂസിലാണ്ടിനു വേണ്ടി മാര്‍ക്ക് ചാപ്മാന്‍ തന്റെ അരങ്ങേറ്റം കുറിക്കും.
ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, റോസ് ടെയിലര്‍, ടിം സീഫെര്‍ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബൗള്‍ട്ട്
ഇംഗ്ലണ്ട്: ജേസണ്‍ റോയ്, അലക്സ് ഹെയില്‍സ്, ദാവീദ് മലന്‍, ജെയിംസ് വിന്‍സ്, ജോസ് ബട്‍ലര്‍, സാം ബില്ലിംഗ്സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ക്രിസ് ജോര്‍ദ്ദന്‍, മാര്‍ക്ക് വുഡ്
ഖത്തർ ക്ലബ് അൽ സയ്‌ലിയ ക്ലബ്ബിനെ നാണം കെടുത്തി ഇന്ത്യൻ കുട്ടികൾ. ഇന്ത്യൻ അണ്ടർ 16 ടീമുമായുള്ള സഹൃദ മത്സരത്തിലാണ് ഖത്തർ ക്ലബിന്റെ വലയിൽ 11 ഗോൾ അടിച്ച് ഇന്ത്യൻ അണ്ടർ 16 ടീം വിജയിച്ചത്.
ആദ്യ പകുതി അവസാനിക്കുമ്പോൾ 6 ഗോളിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം പകുതിൽ അഞ്ചു ഗോൾകൂടി അടിച്ച് ഗോൾ പട്ടിക പൂർത്തിയാകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ഗിവ്‌സണും ബേക്കേയും രണ്ടു ഗോൾ വീതം നേടിയപ്പോൾ റിക്കി, ലാൽറോകിമ, എറിക്, രവി, ഹർപ്രീത് എന്നിവർ ഓരോ ഗോൾ വീതവും നേടി.
ഖത്തർ പര്യടനത്തിലെ ഇന്ത്യൻ കുട്ടികളുടെ രണ്ടാം വിജയമായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഖത്തറിലെ ആസ്പയർ ക്ലബ്ബിനെ ഇന്ത്യൻ കുട്ടികൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.
8 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ്. അവിടെ നിന്ന് 196 റണ്‍സ് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇംഗ്ലണ്ടിനെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത് ക്രിസ് വോക്സും വാലറ്റത്തിന്റെ ചെറുത്ത് നില്പുമാണ്. വോക്സ് 78 റണ്‍സ് നേടി ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍ ആയ മത്സരത്തില്‍ 50 റണ്‍സ് തികയ്ക്കില്ല എന്ന് കരുതിയ ഇംഗ്ലണ്ട് 44.5 ഓവര്‍ വരെ ബാറ്റ് ചെയ്തു എന്നത് തന്നെ അതിശയമാണ്. ഓയിന്‍ മോര്‍ഗന്‍(33) പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് 61/6 എന്ന നിലയിലായിരുന്നു.
പിന്നീട് മോയിന്‍ അലി(33)-വോക്സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിന്റെ സ്കോര്‍ 100 കടത്തി. അലി പുറത്താവുമ്പോള്‍ ഇംഗ്ലണ്ട് സ്കോര്‍ 112/7 ഏറെ വൈകാതെ റഷീദ് ഖാനും പുറത്തായി. 8 വിക്കറ്റിനു ഇംഗ്ലണ്ട് 120 റണ്‍സ്. പിന്നീട് ഒമ്പതാം വിക്കറ്റില്‍ ടോം കുറനുമായി(35) ചേര്‍ന്ന് 60 റണ്‍സാണ് ഇംഗ്ലണ്ടിനായി വോക്സ് നേടിയത്. 4 ബൗണ്ടറിയും 5 സിക്സും സഹിതം 82 പന്തില്‍ നിന്ന് 78 റണ്‍സാണ് വോക്സ് നേടിയത്.
ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് 4 വിക്കറ്റും ടോപ് ഓര്‍ഡറെ കടപുഴകിയ ഹാസല്‍വുഡ് മൂന്ന് വിക്കറ്റും നേടി. ആന്‍ഡ്രു ടൈ ആണ് വാലറ്റത്തിന്റെ കാര്യത്തില്‍ തീരുമാനമാക്കിയത്. ടൈ മൂന്ന് വിക്കറ്റ് നേടി.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വാനോളം പുകഴ്ത്തി മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീൻ. ഇംഗ്ലീഷ് ഫുട്ബോളിലെ ഇനിയേസ്റ്റ ആണ് ലിംഗാർഡ് എന്നാണ് റെനെ മുളൻസ്റ്റീൻ പറഞ്ഞത്. മുമ്പ് വർഷങ്ങളോളം ലിംഗാർഡിനെ പരിശീലിപ്പിച്ച കോച്ചാണ് റെനെ മുളൻസ്റ്റീൻ.
ഈ വർഷം മുതൽ ഗംഭീര ഫോമിലാണ് ജെസ്സി ലിംഗാർഡ്. പതിനാലു വർഷത്തിൽ കൂടുതലായി മാഞ്ചസ്റ്ററിനൊപ്പം ഉള്ള താരമാണ് ജെസി. വളരെ മുമ്പ് തന്നെ ലിംഗാർഡ് മികവിലേക്ക് ഉയരുമെന്ന് തോന്നിയിരുന്നു എന്നും ഫിസിക്കൽ ആയി വളരാൻ താമസിച്ചതാണ് മികവിലേക്ക് ഉയരാൻ താമസിക്കാൻ കാരണമെന്നും റെനെ പറഞ്ഞു.
നേരത്തെ ലിംഗാർഡ് തന്റെ പൊടൻഷ്യൽ പൂർത്തിയാക്കി മികവിലെത്താൻ 24 വയസ്സെങ്കിലും ആകുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ മാനേജർ സർ അലക്സ് ഫെർഗൂസൺ പറഞ്ഞിരുന്നു.