ഇന്ത്യക്ക് തിരിച്ചടി, ജോർദാനെതിരെ സുനിൽ ഛേത്രിയില്ല

ജോർദാനെതിരെയുള്ള ഇന്ത്യയുടെ സൗഹൃദ മത്സരത്തിൽ ബെംഗളൂരു എഫ്.സി താരം സുനിൽ ഛേത്രി കളിക്കില്ല. ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിനിടെയേറ്റ പരിക്കാണ് ഛേത്രിക്ക് തിരിച്ചടിയായത്. താരത്തിന്റെ ആംഗിളിനാണ് പരിക്ക്. നവംബർ 17 നടക്കുന്ന മത്സരത്തിൽ ഛേത്രി കളിക്കില്ലെന്ന് ഗോൾ.കോം ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിനെതിരായ മത്സരത്തിനിടയിലാണ് ഛേത്രിക്ക് പരിക്കേറ്റത്. പരിക്കേറ്റെങ്കിലും സുനിൽ ഛേത്രി മത്സരം മുഴുവൻ കളിച്ചിരുന്നു. ഛേത്രിയുടെ പരിക്ക് ഗുരുതരമല്ലെങ്കിലും ഏഷ്യ കപ്പ് മുൻപിൽ കണ്ടുകൊണ്ട് താരത്തെ കളിപ്പിച്ച് കൊണ്ട് റിസ്ക് എടുക്കാൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ തയ്യാറാവില്ല. ഈ സീസണിൽ ബെംഗളൂരു എഫ്.സിക്ക് വേണ്ടി അഞ്ച് മത്സരങ്ങൾ കളിച്ച ഛേത്രി നാല് ഗോളുകളും നേടിയിട്ടുണ്ട്.

ഇന്നലത്തെ കേരള ബ്ലാസ്റ്റേഴ്‌സ് – ഗോവ മത്സരത്തോടെ ഇന്ത്യൻ സൂപ്പർ ലീഗിന് 10 ദിവസത്തെ ഇടവേള ലഭിക്കും. ഈ ഇടവേള കഴിഞ്ഞതിനു ശേഷം നവംബർ 22നാണ് എഫ്.സി ഗോവക്കെതിരെ ബെംഗളൂരുവിന്റെ മത്സരം.

അവസാനം പരിക്കൊഴിഞ്ഞ് ലിവർപൂൾ

ലിവർപൂളിന്റെ പരിക്ക് പ്രശ്നങ്ങൾക്ക് അവസാനം ആശ്വാസം. ഓക്സ് ചെമ്പർലെൻ ഒഴികെ മുഴുവൻ ലിവർപൂൾ താരങ്ങളും പരിക്കിൽ നിന്ന് മുക്തമായതായി പരിശീലകൻ ക്ലോപ്പ് പറഞ്ഞു‌. ആഴ്ചകളോളമായി ടീമിനൊപ്പം ഇല്ലാത്ത നാബി കേറ്റയും ഹെൻഡഴ്സണും ഫിറ്റ്നെസ് തെളിയിച്ചു. ഇരുവരും ഫുൾഹാമിനെതിരാായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കും.

ഈ സീസണിൽ ആദ്യമായാണ് ഓക്സ് ഒഴികെ ബാക്കി മുഴുവൻ മിഡ്ഫീൽഡിനെയും ആരോഗ്യത്തോടെ ലഭിക്കുന്നത് എന്ന് ക്ലോപ്പ് പറഞ്ഞു. സന്തോഷം തരുന്നത് ആണെങ്കിലും ആരെ മിഡ്ഫീൽഡിൽ ഇറങ്ങുമെന്ന പുതിയ തലവേദന തനിക്ക് ഇതോടൊപ്പം ലഭിക്കുന്നുണ്ട് എന്ന് ക്ലോപ്പ് പറഞ്ഞു. അവസാന അഞ്ചു മത്സരങ്ങളിൽ നാബി കേറ്റ കളിച്ചിരുന്നില്ല. നാലു മത്സരങ്ങളിൽ ഹെൻഡേഴ്സണും ലിവർപൂളിനൊപ്പം ഉണ്ടായിരുന്നില്ല.

ഏഴാം മത്സരത്തിലും ഡെൽഹിക്ക് ജയമില്ല

ഡെൽഹി ഡൈനാമോസ് ലീഗിലെ ഏഴാം മത്സരം കഴിഞ്ഞിട്ടും വിജയമില്ല. ഇന്ന് സ്വന്തം കാണികളുടെ മുന്നിൽ ജംഷദ്പൂരിനെ നേരിട്ട ഡെൽഹി 2-2 എന്ന സമനിലയിൽ കളി അവസാനിപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ചു എങ്കിലും അത് മതിയായിരുന്നില്ല ജയം ഉറപ്പിക്കാൻ.

ഇന്ന് കളിയുടെ നാൽപ്പതാം മിനുട്ടിൽ ജംഷദ്പൂരിന്റെ സിഡോഞ്ചയാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. ഒരു കൗണ്ടർ അറ്റാക്കിൽ നിന്നായിരുന്നു ജംഷദ്പൂരിന്റെ ഗോൾ. ഡെൽഹിക്ക് കിട്ടിയ ഒരു അറ്റാക്കിംഗ് ഫ്രീകിക്ക് നിമിഷ നേരം കൊണ്ട് ജംഷദ്പൂരിന്റെ ഗോളായി മാറുകയായിരുന്നു. ഗൗരവ് മുഖിയുടെ പാസിൽ നിന്നായിരുന്നു സിഡോഞ്ച പന്ത് ഡെൽഹി വലയിൽ എത്തിച്ചത്. സിഡോഞ്ചയുടെ ലീഗിലെ മൂന്നാം ഗോളായിരുന്നു ഇത്.

രണ്ടാം പകുതിയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ഡെൽഹി 55ആം മിനുട്ടിൽ സമനില ഗോൾ കണ്ടെത്തി. ജംഷദ്പൂർ ഡിഫൻസിന്റെ പിഴവ് മുതലെടുത്ത് ചാങ്തെയാണ് ഡെൽഹിക്ക് സമനില നേടിക്കൊടുത്തത്. നാലു മിനുട്ടുകൾക്കകം ഒരു ഹെഡറിലൂടെ‌ കാർമോണ ഡെൽഹിയെ 2-1ന് മുന്നിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ ഡെൽഹിയെ ആദ്യ ജയത്തിലേക്ക് വിടാൻ ജംഷദ്പൂർ തയ്യാറായില്ല. കളിയുടെ 72ആം മിനുട്ടിൽ തിരി ഒരു കോർണറിൽ നിന്ന് ജംഷദ്പൂരിന് സമനില നേടിക്കൊടുത്തു. ഇന്നത്തെ സമനിലയോടെ ജംഷദ്പൂർ ലീഗിൽ ഒന്നാമത് എത്തി. ഏഴു മത്സരങ്ങളിൽ നിന്ന് 11 പോയന്റാണ് ജംഷദ്പൂരിന് ഉള്ളത്. ഡെൽഹിക്ക് ഏഴു മത്സരങ്ങളിൽ നിന്ന് 3 പോയന്റെ ഉള്ളൂ.

മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ അവസാനം ആദ്യ ഗോൾ വഴങ്ങി, പക്ഷെം ജയം തുടരുന്നു

532 മിനുട്ടുകൾ. അത്രയും മിനുട്ടുകൾ വേണ്ടി വന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾക്ക് ലീഗിൽ അവരുടെ ചരിത്രത്തിലെ ആദ്യ ഗോൾ വഴങ്ങാൻ. ഇന്ന് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ടോട്ടൻഹാമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഒരു ഗോൾ നേടിയത്. പക്ഷെ ആ ഗോൾ വീഴുന്നതിന് മുമ്പ് നാലു ഗോളുകൾ ടോട്ടൻഹാം വലയിൽ വീണിരുന്നു. ഇതിനു മുമ്പ് ഉള്ള എല്ലാ മത്സരങ്ങളും വിജയിച്ച ടോട്ടൻഹാമിനെ ആണ് ഇന്ന് യുണൈറ്റഡ് തകർത്തത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇന്ന് ജെസ് സിഗ്വേർത് ഇരട്ട ഗോളുകൾ നേടി. ലോറൻ ജെയിംസ്, ചാർലി ഡെവ്ലിൻ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഇന്നത്തെ ജയത്തോടെ യുണൈറ്റഡ് ടോട്ടൻഹാമിന് രണ്ട് പോയന്റ് മാത്രം പിറകിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം കുറവാണ് കളിച്ചത്.

ഡെൽഹി ഡൈനാമോസ് vs ജംഷദ്പൂദ് എഫ് സി, ലൈനപ്പ് അറിയാം

ഐ എസ് എൽ അഞ്ചാം സീസണിൽ ഇന്ന് നടക്കുന്ന മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ഡെൽഹി ഡൈനാമോസിന്റെ ഹോനിക് നടക്കുന്ന മത്സരത്തിൽ ജംഷദ്പൂരാണ് ഡെൽഹിയുടെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിലെ വിജയ ഇലവനിൽ കാര്യമായ മാറ്റമൊന്നും ഇല്ലാതെയാണ് ഇന്ന് ജംഷദ്പൂർ ഇറങ്ങുന്നത്. ടിം കാഹിലിനെ ഇന്നും ബെഞ്ചിൽ ഇരുത്തി കൊണ്ട് ഗൗരവ് മുഖിയെ ആണ് ഇന്നും ഫെറാണ്ടോ ആദ്യ ഇലവനിൽ ഇറക്കിയിരിക്കുന്നത്. മറുവശത്ത് ഡെൽഹി ഡൈനാമോസ് ഫോമിൽ ഇല്ലാത്ത സ്ട്രൈക്കർ കലുദരോവിച് ആദ്യ ഇലവനിൽ നിന്ന് പുറത്തായി.

ലൈനപ്പ്;

ഡെൽഹി: ഡോരൻസോറൊ, നാരായൺ, ജിയാമി, മാർടി, ദോത്, തെബാർ, ബിക്രംജിത്, ശുഭം, മെഹെലിച്, ചാങ്തെ, ഡാനിയൽ

ജംഷദ്പൂർ: സുബ്രത, തിരി, പ്രതീക്, റോബിൻ, ബികാഷ്, ആർകസ്, സിഡോഞ്ച, മെമൊ, മൊർഗാഡൊ, സൂസൈരാജ്, മുഖി

സീനിയർ ഫുട്ബോൾ; തൃശ്ശൂരിനെ ഒരു ഗോളിന് വീഴ്ത്തി തിരുവനന്തപുരം

തിരുവനന്തപുരത്ത് നടക്കുന്ന കേരള സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ക്വാർട്ടറിലേക്ക് കടന്നു. ഇന്ന് നടന്ന മത്സരത്തിൽ തൃശൂരിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് തിരുവനന്തപുരം ക്വാർട്ടർ ഉറപ്പിച്ചത്. കളിയുടെ 51ആം മിനുട്ടിൽ രാഹുലാണ് ആതിഥേയർക്കായി വിജയ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ പത്തനംതിട്ടയെയും തിരുവനന്തപുരം തോൽപ്പിച്ചിരുന്നു.

നാളെ നടക്കുന്ന മത്സരങ്ങളിൽ രാവിലെ വയനാട് മലപ്പുറത്തെയും, വൈകിട്ട് ആലപ്പുഴ കോഴിക്കോടിനെയും നേരിടും.

പ്രഥമ ഐ.എച്ച്.ആർ.ഡി ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ കിരീടം സി.എ.എസ് മുതുവല്ലൂരിന്

കൊണ്ടോട്ടി: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന പ്രഥമ ഐ.എച്ച്.ആർ.ഡി ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് സി.എ.എസ് തിരുവമ്പാടിയെ പരാജയപ്പെടുത്തി സി.എ.എസ്സ് മുതുവല്ലൂർ ആദ്യ കിരീടം സ്വന്തമാക്കി.

CAS തിരുവമ്പാടി (റണ്ണേഴ്സ്)

മുതുവല്ലൂർ ഐ.എച്ച്.ആർ.ഡി.കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ് ആതിഥേയത്വം വഹിച്ച നോക്കൗട്ട് അടിസ്ഥാനത്തിൽ നടന്ന ടൂർണ്ണമെന്റിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള വട്ടംങ്കുളം, വാഴാക്കാട്, മലപ്പുറം, മുതുവല്ലൂർ എന്നീ ഐ എച്ച്.ആർ.ഡി കോളേജുകളും കോഴിക്കോട് ജില്ലയിൽ നിന്നുള്ള നാഥാപുരം, തിരുവമ്പാടി, താമരശ്ശേരി, കോഴിക്കോട് എന്നീ ഐ.എച്ച്.ആർ.ഡി കോളേജുകളുമാണ് മാറ്റുരച്ചത്.

ഉൽഘാടന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളേജ് കായികാധ്യാപക നും ഫുട്ബോൾ പരിശീലകനുമായ സി.ടി അജ്മൽ ഐ.എച്ച്.ആർ.ഡി വാഴക്കാടും ഐ.എച്ച്.ആർ.ഡി മലപ്പുറവും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ കളിയ്ക്കാരുമായി പരിചയപ്പെട്ടു. സമാപന ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഡോ.കെ.പി മനോജ് സമ്മാന ദാനം നിർവ്വഹിച്ചു.


മുതുവല്ലൂർ ഐ.എച്ച്.ആർ.ഡി കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ സിസ്സി ജോൺ, പ്രൊഫസർ വിനോദ് കുമാർ, അസിസ്റ്റന്റ് പ്രൊഫസർമാരായ ശരത് ബാബു, ഒ.എൻ.പ്രവീഷ് എന്നിവർ പ്രസംഗിച്ചു.പ്രഥമ ടൂർണ്ണമെന്റ് തന്നെ മികച്ച രീതിയിൽ പര്യവസാനിച്ച സ്ഥിതിയ്ക്ക് അടുത്ത വർഷം മുതൽ കേരളത്തിലെ മുഴുവൻ ഐ.എച്ച്.ആർ.ഡി കോളേജുകളെയും പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ രീതിയിൽ ടൂർണ്ണമെന്റ് നടത്താനാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

പങ്കെടുത്ത മറ്റു ടീമുകൾ

CAS വട്ടംകുളം
CAS വാഴക്കാട്
CAS നാഥാപുരം
CAS കോഴിക്കോട്
CAS മലപ്പുറം
CAS താമരശ്ശേരി

“ഫെർഗൂസനെ മറക്കാനാവില്ല” മാഞ്ചസ്റ്റർ യുണൈറ്റഡിൽ മടങ്ങി എത്തി റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡിലൂടെ വളർന്ന് സ്റ്റാറായ ക്രിസ്റ്റ്യാനോ റൊണാൾഡോ നീണ്ട ഇടവേളയ്ക്ക് ശേഷം മാഞ്ചസ്റ്ററിൽ തിരികെ എത്തി. ഇന്ന് യുവന്റസിനൊപ്പം ചാമ്പ്യൻസ് ലീഗിൽ യുണൈറ്റഡിനെതിരെ ഇറങ്ങാനാണ് റൊണാൾഡോ എത്തിയിരിക്കുന്നത്. ഇന്നലെ മാഞ്ചസ്റ്ററിൽ എത്തിയ താരം യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡ് സന്ദർശിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡ് തന്റെ പ്രിയപ്പെട്ട ക്ലബാണെന്ന് റൊണാൾഡോ പറഞ്ഞു. മാഞ്ചസ്റ്ററിൽ താം ഉണ്ടായിരുന്ന കാലം വിലപിടിപ്പുള്ള കാലമായിരുന്നു എന്നും റൊണാൾഡോ പറഞ്ഞു. ഇവിടെ തന്നിക്ക് കിട്ട പിന്തുണ അവിസ്മരണീയമായിരുന്നു. ഒരുപാട് കിരീടങ്ങളും ഇവിടെ നേടി. സർ അലക്സ് ഫെർഗൂസൻ എന്ന മഹത്തായ ഗുരുവിനെയും തനിക്ക് ഇവിടെ ലഭിച്ചു. റൊണാൾഡോ പറയുന്നു.

തന്നെ താനാക്കുന്നതിൽ ഫെർഗൂസൻ വലിയ പങ്കുവഹിച്ചു എന്നും അദ്ദേഹത്തെ മറക്കാനാവില്ല എന്നും റൊണാൾഡോ പറഞ്ഞു. ഫെർഗൂസന് എല്ലാവിധ ആശംസകളും താൻ നേരുകയാണെന്നും റൊണാൾഡോ പറഞ്ഞു

ആദ്യ പകുതിയിൽ മുംബൈ രണ്ടടി മുന്നിൽ

ഈ ഐ എസ് എൽ സീസണിലെ ആദ്യ മഹാരാഷ്ട്ര ഡെർബിയിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ മുംബൈ സിറ്റി എതിരില്ലാത്ത രണ്ടു ഗോളിന് മുന്നിൽ നിൽക്കുന്നു. റാഫേൽ ബാസ്റ്റോസും മോഡൊ സോഗോയുമാണ് മുംബൈക്കായി ഗോൾ നേടിയത്.

25ആം മിനുട്ടിൽ പിറന്ന ഒരു ഗോളാണ് ഹോം ടീമായ മുംബൈക്ക് പൂനെ സിറ്റിക്കെതിരെ ആദ്യം ലീഡ് നേടിക്കൊടുത്തത്. മൊഡൊ സോഗോ ആണ് ഗോൾ നേടിയത്. ഇടതു വിങ്ങിൽ നിന്ന് വന്ന ക്രോസ് ബാറിന് തട്ടി മടങ്ങിയപ്പോൾ പൂനെ കീപ്പർ വിശാൽ കെയ്തും പൂനെ ഡിഫൻസും വലഞ്ഞു. ഉടൻ തന്നെ പ്രതികരിച്ച മോഡു സോഗോ മുംബൈയെ ഒരു ഗോളിന് മുന്നിൽ എത്തിച്ചു.

ആദ്യ പകുതി അവസാനിക്കും മുമ്പ് ഒരു പെനാൾട്ടിയിലൂടെ ബാസ്റ്റോസ് മുംബൈയുടെ രണ്ടാം ഗോളും നേടി. ഫനായിയുടെ ഒരു ഫൗൾ ആണ് പെനാൾട്ടി മുംബൈക്ക് സമ്മാനിച്ചത്. ആദ്യ പകുതിയിൽ ആഷിക് കുരുണിയൻ പരിക്കേറ്റ് കളം വിട്ടതും പൂനെക്ക് തിരിച്ചടിയായി.

ചൈനക്കെതിരെ കട്ടക്ക് നിന്ന് ഇന്ത്യൻ ടീം

ശക്തരായ ചൈനക്കെതിരെ ആദ്യ പകുതിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യ. മത്സരത്തിൽ കൂടുതൽ അവസരങ്ങൾ സൃഷ്ട്ടിച്ചത് ചൈനയായിരുന്നെങ്കിലും കിട്ടിയ അവസരങ്ങളിൽ ചൈനീസ് ഗോൾ മുഖം വിറപ്പിക്കാൻ ഇന്ത്യക്കായി.

ഇന്ത്യൻ ഗോൾ പോസ്റ്റിൽ ഗുർപ്രീത് സിങ് സന്ധുവിന്റെ മികച്ച സേവുകളും ഇന്ത്യയുടെ രക്ഷക്കെത്തി. ഇന്ത്യയുടെ പ്രീതം കോട്ടലിന്റെ മികച്ചൊരു ഗോൾ ശ്രമം ചൈനീസ് ഗോൾ കീപ്പർ രക്ഷപെടുത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യൻ ടീം ചൈനീസ് വല കുലുക്കിയേനെ.  തുടർന്ന് സുനിൽ ഛേത്രിക്ക് കിട്ടിയ അവസരവും ഇന്ത്യൻ സ്ട്രൈക്കെർക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല.

ഇന്ത്യക്ക് വേണ്ടി സന്ദേശ് ജിങ്കനും നാരായൺ ദാസും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ഇന്ത്യ – ചൈന ചരിത്ര പോരാട്ടം, ലൈനപ്പറിയാം

ഇന്ത്യ ചൈന ചരിത്ര പോരാട്ടത്തിനായുള്ള ഇന്ത്യയുടെ ലൈനപ്പറിയാം. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5 മണിക്കാണ് ഇന്ത്യ – ചൈന പോരാട്ടം. 21 വർഷങ്ങൾക്ക് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ചൈനയിലെ സുസു ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റനായ സന്ദേശ് ജിങ്കനാണ് ചൈനക്കെതിരായ ഇന്ത്യൻ ടീമിനെ നയിക്കുന്നത്. മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിക്ക് കുരുണിയാനും ആദ്യ ഇലവനിൽ ഇടം നേടിയിട്ടില്ല. ഇരു താരങ്ങളും സബ്സ്റ്റിട്യൂട്ടുകളായി ടീമിൽ ഇടം നേടിയിട്ടുണ്ട്.

 

ഇന്ത്യ – ചൈന ചരിത്ര പോരാട്ടം ഇന്ന്

ചൈനയും ഇന്ത്യയും തമ്മിൽ ചൈനയിൽ വെച്ച് നടക്കുന്ന ആദ്യ പോരാട്ടം ഇന്ന് നടക്കും. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 5 മണിക്കാണ് ഇന്ത്യ – ചൈന പോരാട്ടം. 21 വർഷങ്ങൾക്ക് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ചൈനയിലെ സുസു ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.

13 മത്സരങ്ങളിൽ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യക്ക് ശക്തരായ ചൈന കടുത്ത വെല്ലുവിളി സൃഷ്ട്ടിക്കും. ചൈനയിൽ സ്വന്തം കാണികൾക്ക് മുൻപിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഉറച്ച് തന്നെയാവും ചൈന ഇറങ്ങുക. ലോകകപ്പ് ജേതാവായ പരിശീലകൻ മാഴ്‌സെലോ ലിപ്പിക്ക് കീഴിലാണ് ചൈന ഇന്നിറങ്ങുന്നത്. റാങ്കിങ്ങിൽ 76ആം സ്ഥാനത്ത് നിൽക്കുന്ന ചൈന 97ആം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയേക്കാൾ മികച്ചവരാണ്. എന്നാൽ മത്സരം തുടങ്ങമ്പോൾ ഇരു ടീമുകളും തുല്യരാണെന്ന് കഴിഞ്ഞ ദിവസ ഇന്ത്യൻ പ്രതിരോധ താരം അനസ് എടത്തൊടിക പറഞ്ഞിരുന്നു.

ഇന്ത്യയാവട്ടെ പ്രമുഖ താരങ്ങളെ എല്ലാം ഉൾപ്പെടുത്തിയാണ് ചൈനയിലേക്ക് യാത്ര തിരിച്ചത്. പാസ്സ്പോർട്ടിലെ പ്രശ്നങ്ങൾ കാരണം ബൽവന്ത് സിങ്ങിന് ചൈനയിലേക്ക് തിരിക്കാനായിട്ടില്ലെങ്കിലും ബാക്കിയുള്ള താരങ്ങൾക്ക് ബൽവന്തിന്റെ ഒഴിവ് നികത്താനാവുമെന്നാണ് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ പ്രതീക്ഷ.  ഇന്ത്യ ഇന്ന് ചൈനക്കെതിരെ ഇറങ്ങുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ നായകൻ കൂടിയായ സന്ദേശ് ജിങ്കൻറെ കീഴിൽ ആവും. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്ന സുനിൽ ഛേത്രിയെ മാറ്റി ഇന്ത്യൻ പരിശീലകൻ സന്ദേശ് ജിങ്കനെ ഇന്ത്യൻ ക്യാപ്റ്റനാക്കിയത്.

ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിക് കുരുണിയനും ഇടം നേടിയിട്ടുണ്ട്. ഇവർക്ക് പുറമെ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ സന്ദേശ് ജിങ്കനും ഹാലിചരൺ നർസരിയും സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്.

ഇന്നത്തെ മത്സരം സ്റ്റാർ സ്പോർട്സ് 1,2,3 ചാനലുകൾക്ക് പുറമെ മലയാളത്തിൽ ഏഷ്യാനെറ്റ് മൂവിസിലും സംപ്രേഷണം ചെയ്യുന്നുണ്ട്.

Exit mobile version