3 ഓവറില്‍ വിജയം നേടി നാവിഗെന്റ് സി ടീം

സിഗ്ടെക്കിനെതിരെ ആധികാരിക ജയം സ്വന്തമാക്കി നാവിഗെന്റ് സി ടീം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സിഗ്ടെകിനെ 42 റണ്‍സിനു ഒതുക്കിയ ശേഷം ലക്ഷ്യം 3.1 ഓവറില്‍ മറികടക്കുകയായിരുന്നു നാവിഗെന്റ്. 11 റണ്‍സ് നേടി അഖിലാണ് സിഗ്ടെകിന്റെ ടോപ് സ്കോറര്‍. 42 റണ്‍സില്‍ എത്തുന്നതിനിടെ ടീമിനു 8 വിക്കറ്റുകളും നഷ്ടമായി. നസീം നവാബ്, മനു മോഹന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ഷാനവാസ്, ആനന്ദ് എന്നിവരും ഓരോ വിക്കറ്റ് നേടി.

11 എക്സ്ട്രാസ് എറിഞ്ഞ് സിഗ്ടെക് ബൗളര്‍മാര്‍ നാവിഗെന്റിന്റെ വിജയം കൂടുതല്‍ എളുപ്പമാക്കുകയായിരുന്നു. നസീം നവാബ് 11 റണ്‍സ് നേടിയപ്പോള്‍ അനീഷ്(8*), ആനന്ദ്(6), ഷാനവാസ് ഖാന്‍(7*) എന്നിവരാണ് 19 പന്തില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. സിഗ്ടെക്കിനു വേണ്ടി തുഷാര്‍, അരുണ്‍, വിന്‍സ് തോമസ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൂപ്പർ കപ്പിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലനം തുടങ്ങി
Next articleആറ് ദിവസത്തെ ആര്‍സിബി ക്യാമ്പിനു തുടക്കം