8 വിക്കറ്റ് വിജയവുമായി നാവിഗെന്റ്, മാക് സ്ട്രൈക്കേഴ്സിന്റെ ഏഴ് ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു പുറത്ത്

- Advertisement -

മാക് സ്ട്രൈക്കേഴ്സിനെതിരെ 8 വിക്കറ്റിന്റെ ജയവുമായി നാവിഗെന്റ്. മത്സരത്തില്‍ ടോസ് നേടിയ മാക് സ്ട്രൈക്കേഴ്സ് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും തീരുമാനം പാളുകയായിരുന്നു. ആറാം ഓവറില്‍ 21 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. ഏഴ് മാക് സ്ട്രൈക്കേഴ്സ് ബാറ്റ്സ്മാന്മാര്‍ അക്കൗണ്ട് തുറക്കാതെ പുറത്തായ മത്സരത്തില്‍ 10 റണ്‍സുമായി എക്സ്ട്രാസ് ആണ് ടോപ് സ്കോറര്‍. നാവിഗെന്റിന്റെ നസീം മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ആനന്ദ് നാരായണ്‍, ശബാബ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

വെറും 13 പന്തുകള്‍ മാത്രമാണ് വിജയത്തിലേക്ക് നീങ്ങുവാന്‍ നാവിഗെന്റ് നേരിട്ടത്. ഓപ്പണര്‍മാരെ തുടക്കത്തിലെ നഷ്ടമായെങ്കിലും 3 പന്തില്‍ നിന്ന് 13 റണ്‍സ് നേടി ആനന്ദ് നാരായണ്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. മാക് സ്ട്രൈക്കേഴ്സിന്റെ വരുണ്‍ രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement