Site icon Fanport

ബെഞ്ചിൽ നിന്ന് മെസ്സി എത്തി, ബാഴ്സലോണക്ക് രക്ഷ

ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ മെസ്സി ബെഞ്ചിൽ നിന്ന് ഇറങ്ങേണ്ടി വന്നു ബാഴ്സലോണക്ക് ജയിക്കാൻ. ഇന്ന് ലെഗനെസിന് എതിരായ മത്സരത്തിലാണ് മെസ്സി ഇല്ലാതെ ബാഴ്സലോണ ഇറങ്ങിയത്. കളിയുടെ തുടക്കത്തിൽ ഡെമ്പലെ ബാഴ്സലോണക്ക് ലീഡ് നൽകി എങ്കിലും കളി 64 മിനുട്ട് കഴിഞ്ഞപ്പോൾ 1-1 എന്ന നിലയിലായിരുന്നു. ഇതാണ് ബാഴ്സയെ മെസ്സിയെ ഇറക്കാൻ നിർബന്ധിതരാക്കിയത്.

മെസ്സി ഇറങ്ങിയതോടെ കളി മാറുകയും ബാഴ്സലോണ 3-1ന് ജയിക്കുകയുമായുരുന്നു‌. മെസ്സിയും സുവാരസുമാണ് രണ്ടാം പകുതിയിൽ ബാഴ്സലോണക്കായി ഗോളുകൾ നേടിയത്. കളിയിൽ ഡെംബലെ പരിക്കേറ്റ് കളം വിട്ടത് ബാഴ്സലോണക്ക് നിരാശ നൽകും. 20 മത്സരങ്ങളിൽ 46 പോയന്റുമായി ലീഗിൽ ഒന്നമതായി തന്നെ നിൽക്കുകയാണ് ബാഴ്സലോണ.

Exit mobile version