Site icon Fanport

മെസ്സിക്ക് നാളെ പാരീസിൽ മെഡിക്കൽ

ലയണൽ മെസ്സി ഇന്ന് പാരീസിലേക്ക് പറക്കും. പി എസ് ജിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കാനായാകും മെസ്സി പാരീസിലേക്ക് പോകുന്നത്. താരം നാളെയോ അല്ലായെങ്കിൽ തിങ്കളാഴ്ച പുലർച്ചയോ മെസ്സി പി എസ് ജിയിൽ മെഡിക്കൽ പൂർത്തിയാക്കും എന്ന് പി എസ് ജിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. മെസ്സി പി എസ് ജിയിൽ മൂന്ന് വർഷത്തെ കരാർ ഒപ്പിവെക്കാൻ ആണ് സാധ്യത. വർഷം 35 മില്യൺ വേതനം നൽകുന്ന കരാർ പി എസ് ജി മെസ്സിക്ക് നൽകും.

അടുത്ത ലീഗ് മത്സരം മുതൽ മെസ്സിയെ കളത്തിൽ ഇറക്കാൻ ആണ് പി എസ് ജി ശ്രമിക്കുന്നത്. മെസ്സിക്ക് പത്താം നമ്പർ നൽകാൻ നെയ്മർ ഒരുക്കമാണ് എങ്കിലും മെസ്സി 19ആം നമ്പറിൽ കളിക്കാനാണ് സാധ്യത. മെസ്സിയുടെ ട്രാൻസ്ഫർ പ്രഖ്യാപിക്കാൻ ആയി വലിയ ഒരുക്കങ്ങൾ തന്നെ പി എസ് ജി നടത്തുന്നുണ്ട്. മെസ്സി ബാഴ്സലോണ വിടുകയാണെന്ന് ഇന്ന് പത്ര സമ്മേളനത്തിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു. മെസ്സിയുടെ പിതാവ് ഇന്നലെ മുതൽ പാരീസിൽ ഉണ്ട്.

Exit mobile version