യുണൈറ്റഡ് വിടാൻ ആഗ്രഹം പ്രകടിപ്പിച്ച് ആന്റണി മാർഷ്യൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് വിങർ ആന്റണി മാർഷ്യൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ യുണൈറ്റഡ് വിട്ടേക്കും. മർഷ്യലിന്റെ ഏജന്റ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയത്. മർഷ്യലുമായി പുതിയ കരാറിൽ എത്താൻ യുണൈറ്റഡ് ശ്രമിക്കുന്നതിനിടെയാണ് താരത്തിന്റെ ഏജന്റിന്റെ പ്രസ്താവന.

കഴിഞ്ഞ സീസണിൽ തീർത്തും അവസരങ്ങൾ കുറഞ്ഞതാണ് താരത്തെ ഓൾഡ് ട്രാഫോഡിന് പുറത്തേക്ക് അവസരങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നത് എന്നറിയുന്നു. അലക്സി സഞ്ചസിന്റെ വരവോടെ താരത്തിന് ടീമിൽ പലപ്പോഴും പകരകാരന്റെ സ്ഥാനമായിരുന്നു. ഇതോടെ ഫ്രാൻസ് ദേശീയ ടീമിനൊപ്പം റഷ്യൻ ലോകകപ്പിൽ പങ്കെടുക്കുക എന്ന സ്വപ്നവും നടക്കാതെ പോയി.

22 വയസുകാരനായ മർഷ്യലിന്റെ യുണൈറ്റഡ് കരാർ 2019 ജൂണ് വരെ ഉണ്ടെങ്കിലും താരം ഈ ട്രാൻസ്ഫർ സീസണിൽ തന്നെ താരം മറ്റു ഓഫറുകൾ പരിഗണിച്ചേക്കും എന്നത് ഉറപ്പായി. നിലവിൽ ചെൽസി, ടോട്ടൻഹാം, യുവന്റസ് ടീമുകൾ താരത്തിനായി രംഗത്ത് ഉണ്ട് എന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement