ഇന്ത്യയുടെ യുവപ്രതീക്ഷ മൻവീർ സിങ് എഫ് സി ഗോവയിൽ

- Advertisement -

ഇന്ത്യയുടെ ഭാവി പ്രതീക്ഷയായ സ്ട്രൈക്കർ മൻവീർ സിങിനെ എഫ് സി ഗോവ സ്വന്തമാക്കി. ഇന്ത്യൻ അണ്ടർ 23 ടീമിനു വേണ്ടി ദോഹയിൽ ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ മൻവീർ ഇന്ത്യയുടെ അടുത്ത മികച്ച സ്ട്രൈക്കർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മിനേർവ പഞ്ചാബിൽ കളിച്ചു വളർന്ന താരം ഇപ്പോൾ മുഹമ്മദൻസ് സ്പോർടിംഗ് താരമാണ്. കൽക്കത്ത ഫുട്ബോൾ ലീഗിനു ശേഷമായിരിക്കും മൻവീർ സിങ് എഫ് സി ഗോവയിലെത്തുക. നേരത്തെ സന്തോഷ് ട്രോഫിയിലും മൻവീർ മികച്ച പ്രകടനം നടത്തിയിരുന്നു. ബംഗാളിനെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരാക്കുന്നതിൽ ഈ സ്ട്രൈക്കറിന് പ്രധാന പങ്കുതന്നെ ഉണ്ടായിരുന്നു. മൻവീറിന്റെ 119ാം മിനുട്ടിലെ ഗോളായിരുന്നു ബംഗാളിനെ ചാമ്പ്യന്മാരാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement