സംശയമില്ല, 2019 ലെ മികച്ച വനിത താരം സിമോണ ബൈൽസ് തന്നെ

ലോറിയസ് അവാർഡിൽ ഏറ്റവും കൂടുതൽ ആളുകൾ ഉറപ്പ് പറഞ്ഞ അവാർഡ് ഒരിക്കൽ കൂടി ഏറ്റുവാങ്ങി അമേരിക്കൻ ജിംനാസ്റ്റിക്‌ താരം സിമോണ ബൈൽസ്. 2019 ൽ ലോകചാമ്പ്യൻഷിപ്പിൽ സകല റെക്കോർഡുകളും തകർത്ത പ്രകടനം ആണ് അമേരിക്കൻ താരം ആയ സിമോണയെ 2019 ലെ ഏറ്റവും മികച്ച വനിത താരം ആക്കിയത്. ലോകചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ എന്ന നേട്ടം കൈവരിച്ച താരത്തിന് നിലവിൽ 19 സ്വർണം അടക്കം 25 മെഡലുകൾ ആണ് ലോകചാമ്പ്യൻഷിപ്പിൽ ഉള്ളത്.

തന്റെ 4 സ്വർണം എന്ന ഒളിമ്പിക് സുവർണ നേട്ടം ഉയർത്താൻ ആവും ബൈൽസിന്റെ ടോക്കിയോയിലെ ശ്രമം. അത്ലറ്റിക്സിൽ അമ്മയായ ശേഷം തിരിച്ചു വന്നു ലോകചാമ്പ്യൻഷിപ്പിൽ സ്വർണം അണിഞ്ഞു ലോകത്തെ വിസ്മയിപ്പിച്ച ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രെയ്‌സർ പ്രൈസ്, അമേരിക്കൻ താരം ആലിസൻ ഫെലിക്‌സ് എന്നിവർക്ക് പുറമെ അമേരിക്കക്ക് ലോകകപ്പ് നേടി കൊടുത്ത ഫുട്‌ബോൾ താരം മേഗൻ റപീന്യോ, ജപ്പാനെ ടെന്നീസിൽ അടയാളപ്പെടുത്തിയ നയോമി ഒസാക്ക, അമേരിക്കൻ സ്കിയിങ് താരം മിക്കാല ഷിഫ്‌റിൻ എന്നിവരെ മറികടന്ന് ആയിരുന്നു ബൈൽസിന്റെ അവാർഡ് നേട്ടം.

Exit mobile version