Site icon Fanport

കഷ്ടകാലം തീരാതെ ചെൽസി, കോവാചിച്ചിനും പരിക്ക്

സീസണിൽ കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതെ വിഷമിക്കുന്ന ചെൽസിക്ക് തിരിച്ചടിയായി മറ്റൊരു പരിക്ക് കൂടെ. മധ്യനിര താരം കൊവാചിച് പരിക്കേറ്റ് ക്രോയേഷ്യൻ ടീമിൽ നിന്ന് പിന്മാറിയതായി റിപ്പോർട്ടുകൾ. യൂറോ യോഗ്യത മത്സരങ്ങൾക്കായി ദേശീയ ടീമിനൊപ്പം ചേർന്ന താരം പരിക്കേറ്റതോടെ പിന്മാറുകയായിരുന്നു.

കാലിൽ പരിക്കേറ്റ താരത്തിന് എത്ര ദിവസത്തെ വിശ്രമം വേണ്ടി വരുമെന്ന് വ്യക്തമായിട്ടില്ല. രാജ്യാന്തര മത്സരങ്ങൾക്കുള്ള ഇടവേള കഴിഞ്ഞ് താരം ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്നത് ഉറപ്പില്ല. ചെൽസി മധ്യനിരയിൽ നിലവിൽ കാന്റെ, ലോഫ്റ്റസ് ചീക്ക് എന്നിവരും പരിക്കേറ്റ് പുറത്താണ്. പക്ഷെ ഡിഫൻഡർ റൂഡിഗർ തിരിച്ചെത്തുന്നത് ലംപാർഡിന് ആശ്വാസമാകും.

Exit mobile version