കൊറിയൻ താരം ഇനി ന്യൂകാസിലിൽ

- Advertisement -

സ്വാൻസിയുടെ കൊറിയൻ താരം കി സുങ് യുങ് ഇനി ന്യൂ കാസിലിന് വേണ്ടി ബൂട്ട് കെട്ടും. ജൂലൈ 1 ന് താരത്തിന്റെ സ്വാൻസിയുമായുള്ള കരാർ അവസാനിക്കുന്നതോടെ താരം ഔദ്യോഗികമായി ന്യൂ കാസിലിൽ ചേരും.

ന്യൂ കാസിലിൽ മെഡിക്കൽ പൂർത്തിയാക്കിയ താരം 2012 മുതൽ സ്വാൻസിയുടെ താരമാണ്. സ്വാൻസികായി 139 ലീഗ് മത്സരങ്ങൾ കളിച്ച താരം 12 ഗോളുകൾ നേടിയിട്ടുണ്ട്.

സൗത്ത് കൊറിയൻ ദേശീയ താരമാണ് കി. കൊറിയയുടെ നായക സ്ഥാനവും താരം വഹിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement