
നാപോളിയോട് ഏറ്റ തോൽവിക്ക് പിന്നാലെ യുവന്റസിന്തി മറ്റൊരു രിച്ചടി. വെറ്ററൻ ഡിഫൻഡർ കില്ലേനി പേശിക്ക് പരിക്കേറ്റതോടെ ഏതാനും മത്സരങ്ങൾ നഷ്ടമാകും എന്ന് ഉറപ്പായി. നാപോളിക്ക് എതിരായ മത്സരത്തിൽ 11 മിനിറ്റ് പിന്നിട്ടപ്പോളാണ് താരത്തിന് പരിക്കേറ്റ് കളം വിടേണ്ടി വന്നത്. നാപോളി മത്സരത്തിൽ എതിരില്ലാത്ത 1 ഗോളിന് ജയിച്ചതോടെ യുവന്റസിനെ കിരീട പ്രതീക്ഷകൾക്ക് കനത്ത വെല്ലുവിളി ഉയർന്നിരുന്നു. നിലവിൽ കേവലം 1 പോയിന്റ് മാത്രമാണ് വിത്യാസം.
ശേഷിക്കുന്ന 4 മത്സരങ്ങളിൽ ഇന്റർ, ബെലോന, റോമ, വേറൊന ടീമുകളെയാണ് ഇന്ററിന് ലീഗിൽ നേരിടാനുള്ളത്. നിർണായകമായ പോരാട്ടങ്ങളിൽ പ്രതിരോധത്തിൽ നെടും തൂണായ കില്ലേനി ഇല്ലാതെ ഇറങ്ങുക എന്നത് യുവേ പരിശീലകൻ അല്ലേഗ്രിക്കും തലവേദനയാവും. കൂടാതെ കോപ്പ ഇറ്റാലിയ ഫൈനലും യുവന്റസിന് കളിക്കാൻ ഉണ്ട്. മിലാനാണ് ഫൈനലിൽ അവരുടെ എതിരാളികൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial