എൽ ക്ലാസിക്കോ : ഇനിയെസ്റ്റ കളിക്കും

- Advertisement -

കരിയറിലെ അവസാന എൽ ക്ലാസിക്കോ കളിക്കാൻ ഇനിയെസ്റ്റ കായിക ക്ഷമത വീണ്ടെടുത്തു. ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിന് ഇതോടെ താരം ഉണ്ടാവും എന്ന് ഉറപ്പായി. അവസാന ക്ലാസിക്കോ ഇതിഹാസത്തിന് കളിക്കാൻ ആവില്ലേ എന്ന ബാഴ്സ ആരാധകരുടെ ആശങ്കയ്ക്ക് ഇതോടെ അവസാനമായി.

ഈ ആഴ്ചയിലെ പരിശീലനത്തിൽ കാലിന് ഏറ്റ പരിക്ക് കാരണം താരം പങ്കെടുക്കാതെ വന്നതോടെയാണ് എൽ ക്ലാസിക്കോയിൽ താരം ഉണ്ടാവില്ലേ എന്ന ആശങ്ക ഉയർന്നത്.

ബാഴ്സ ക്യാപ്റ്റൻ കൂടിയായ ഇനിയെസ്റ്റ വാൽവെടെയുടെ 18 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. സീസൺ അവസാനത്തോടെ ബാഴ്സയോട് വിട പറയുന്ന താരം ചൈനീസ് സൂപ്പർ ലീഗിലേക്ക് ചേക്കേറും എന്നാണ് വരുന്ന റിപ്പോർട്ടുകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement