42 വർഷത്തിനിടെ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ നാലാം ഇന്നിംഗ്സ്!

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഐതിഹാസിക സമനില നേടിയതിന് പിന്നാലെ ഇന്ത്യയുടെ ഇന്നിംഗ്സ് സൃഷ്ട്ടിച്ചത് പുതിയ റെക്കോർഡ്. 1979ന് ശേഷം ആദ്യമായാണ് ഒരു ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിങ്സിൽ ഇത്രയും ഓവറുകൾ ഇന്ത്യ നേരിടുന്നത്.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യ 131 ഓവറുകളാണ് നാലാം ഇന്നിങ്സിൽ നേരിട്ടത്. 1979ൽ പാകിസ്ഥാനെതിരെയുള്ള ഇന്നിംഗ്സ് ആണ് ഇന്ത്യ ഇന്ന് മറികടന്നത്. അതെ സമയം ടെസ്റ്റിൽ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ ഇന്നിങ്‌സ് 1979ൽ ഇംഗ്ലണ്ടിലെ ഓവലിൽ വെച്ചാണ്. അന്ന് ഇന്ത്യ 150.5 ഓവറുകളാണ് നാലാം ഇന്നിങ്സിൽ നേരിട്ടത്.

കൂടാതെ 2002ലെ ലോർഡ്‌സ് ടെസ്റ്റിന് ശേഷം ആദ്യമായാണ് ഇന്ത്യ ടെസ്റ്റ് മത്സരത്തിന്റെ നാലാം ഇന്നിങ്സിൽ 100 ഓവറിൽ അധികം ബാറ്റ് ചെയ്യുന്നതും. അന്ന് ലോർഡ്‌സിൽ ഇന്ത്യ 109.4 ഓവറുകളാണ് നാലാം ഇന്നിങ്സിൽ നേരിട്ടത്. മത്സരത്തിൽ പരിക്കിനെ വകവെക്കാതെ കളിച്ച ഹനുമ വിഹാരിയുടെയും അശ്വിന്റെയും ഇന്നിങ്‌സുകളുടെ പിൻബലത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ സമനില പിടിച്ചത്.

Exit mobile version