ചിലിയെ സമനിലയിൽ തളച്ച് ഇന്ത്യൻ ചുണകുട്ടികൾ

അണ്ടർ 17 വേൾഡ് കപ്പിന് മൂന്നൊരുക്കമായി നടന്ന  നാല് രാഷ്ട്രങ്ങളുടെ ടൂർണമെന്റിൽ ശക്തരായ ചിലിയെ ഇന്ത്യൻ അണ്ടർ 17 ഫുട്ബോൾ ടീം സമനിലയിൽ തളച്ചു. മത്സരത്തിൽ കൂടുതൽ സമയത്തും പിറകിലായിരുന്നിട്ടും പൊരുതിയാണ് ഇന്ത്യൻ അണ്ടർ 17 ടീം മത്സരത്തിൽ സമനില പിടിച്ചത്.

ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിട്ടും കളിയുടെ 40ആം മിനുട്ടിൽ ചിലിയാണ് ആദ്യം ഗോൾ നേടിയത്. കോർണർ കിക്ക്‌ ക്ലിയർ ചെയ്യുന്നതിൽ ഇന്ത്യൻ ടീം വരുത്തിയ പിഴവ് മുതലെടുത്തതാണ് ചിലി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ രണ്ടും കൽപ്പിച്ച് ഇറങ്ങിയ ഇന്ത്യ 55ആം മിനുറ്റിൽ അനികേതിലൂടെ ഗോളിനടുത്ത് എത്തിയെങ്കിലും ചിലി കഷ്ട്ടിച്ച് രക്ഷപെടുകയായിരുന്നു. എന്നാൽ 82ആം മിനുട്ടിൽ നൈറോമിലൂടെ ഇന്ത്യ അർഹിച്ച സമനില നേടി.

85ആം മിനുട്ടിൽ അനികേത് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇന്ത്യ പത്ത് പേരായി ചുരുങ്ങി. പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന നിമിഷം വരെ വിജയ ഗോളിനായി ഇന്ത്യ പൊരുതി നോക്കിയെങ്കിലും മത്സരം സമനിലയിലവസാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial