Site icon Fanport

ഇന്ത്യ – ചൈന പോരാട്ടം മലയാളത്തിലും

ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദ മത്സരം സ്റ്റാർ സ്പോർട്സിന് പുറമെ മലയാളത്തിൽ ഏഷ്യാനെറ്റ് മൂവിസിലും. മലയാളത്തിൽ മത്സരം സംപ്രേഷണം ചെയ്യുന്ന വിവരം പ്രശസ്ത കമന്റേറ്ററായ ഷൈജു ദാമോദരൻ ആണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കഴിഞ്ഞ 13 മത്സരങ്ങളിൽ പരിചയമറിയാതെ കുതിക്കുന്ന ഇന്ത്യക്ക് വെല്ലുവിളിയാകും ചൈന ഉയർത്തുക. ആദ്യമായിട്ടാണ് ഇന്ത്യ ചൈനയിൽ പോയി ചൈനക്കെതിരെ കളിക്കുന്നത്.

നാളെ വൈകിട്ട് 5 മണിക്കാണ് ചൈന – ഇന്ത്യ പോരാട്ടം. നേരത്തെ സ്റ്റാർ സ്പോർട്സ് 1, 2, 3 ചാനലുകളിൽ മത്സരം സംപ്രേഷണം ചെയ്യുമെന്ന് സ്റ്റാർ സ്പോർട്സ് അറിയിച്ചിരുന്നു. 21 വർഷത്തിന് ശേഷമാണു ഇന്ത്യ ചൈനയെ നേരിടുന്നത്. പേപ്പറിൽ ചൈനയാണ് ശക്തരെങ്കിലും ഇന്ത്യൻ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Exit mobile version