
മുഹമ്മദ് അനസിനു 400 മീറ്ററില്‍ മെഡല്‍ നഷ്ടമായെങ്കിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായി ഹിമ ദാസ്. 400 മീറ്റര്‍ വനിത ഫൈനലില്‍ തന്റെ വ്യക്തിഗത റെക്കോര്‍ഡായ 51.53 സെക്കന്‍ഡ് ഓടിയെത്തിയ ഹിമ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. വെറും 18 വയസ്സു മാത്രമുള്ള ഹിമ ഏതാനും മാസം മുമ്പ് മാത്രമാണ് 400 മീറ്ററില്‍ പരിശീലനം ആരംഭിച്ചത്.
തന്റെ ഹീറ്റ്സില്‍ മൂന്നാമതായിയാണ് ഹിമ ഫിനിഷ് ചെയ്തതെങ്കിലും 2 ഫാസ്റ്റസ്റ്റ് ലൂസേഴ്സില്‍ ഇടം പിടിച്ച് താരം ഫൈനലിലെത്തി. മെഡല്‍ നേടുക ശ്രമകരമായ ദൗത്യമാണെങ്കിലും നാളെ നടക്കുന്ന ഫൈനലില്‍ മെച്ചപ്പെട്ട് പ്രകടനം പുറത്തെടുക്കാമെന്നാണ് താരം പ്രതീക്ഷിക്കുന്നത്. കനത്ത് മഴയ്ക്കിടെയാണ് താരം തന്റെ ഏറ്റവും മികച്ച സമയം കണ്ടെത്തിയതെന്നും ശ്രദ്ധേയമായ കാര്യമാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial