ഐപിഎലില്‍ വീണ്ടും കളിക്കാനായതില്‍ സന്തോഷം: ഗെയില്‍

ഐപിഎലില്‍ വീണ്ടും കളിക്കാനായതില്‍ സന്തോഷമെന്ന് അറിയിച്ച് ക്രിസ് ഗെയില്‍. ഐപിഎല്‍ ലോകത്തിലെ ഏറ്റവും മികച്ച ടൂര്‍ണ്ണമെന്റാണ്. അതില്‍ കളിക്കാനായതില്‍ അഭിമാനിക്കുന്നു. ഇത്തവണ പുതിയ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയാണ് കളിച്ചത്. തുടക്കം മികച്ചതായിരുന്നു എന്നാല്‍ അവസാന ഘട്ടത്തിലെ പിഴവുകള്‍ പഞ്ചാബിന്റെ സാധ്യതകള്‍ ഇല്ലാതാക്കി. ഇനി അടുത്ത വര്‍ഷം ഇതിലും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്നും ഗെയില്‍ പറഞ്ഞു.

തനിക്ക് ഇന്ത്യയില്‍ കളിക്കുന്നത് ഏറെ ഇഷ്ടമാണെന്നും ഇനിയും തനിക്ക് അതിനാവുമെന്നും തനിക്ക് വിശ്വാസമുണ്ടെന്ന് ഗെയില്‍ പറഞ്ഞു. ഇനിയും എനിക്ക് ക്രിക്കറ്റിനു മികച്ച സംഭാവനകള്‍ നല്‍കാനാകുമെന്നാണ് തന്റെ വിശ്വാസമെന്നും ഗെയില്‍ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപ്രധാന താരങ്ങൾ ഒന്നും ഇല്ലാതെ കെനിയ
Next articleക്യാച്ച് ഓഫ് ദി സീസണ്‍ ഡിവില്ലിയേഴ്സിന്റേതെന്ന് : ആര്‍സിബി