പരാജയ ഭീതിയാകാം ഇന്ത്യയെ ഡേ നൈറ്റ് ടെസ്റ്റില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നത്

2019ല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ ആരംഭിക്കുമ്പോള്‍ ആതിഥേയര്‍ക്ക് സന്ദര്‍ശകരുടെ അനുമതിയില്ലെങ്കിലും ഡേ-നൈറ്റ് ടെസ്റ്റുകള്‍ ക്രമീകരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് അഭിപ്രായപ്പെട്ട് ജെയിംസ് സത്തര്‍ലാണ്ട്. ഇന്ത്യ അഡിലെയിഡില്‍ ഈ വര്‍ഷം അവസാനം നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം പിങ്ക് ബോളില്‍ കളിക്കുവാന്‍ വിസമ്മത്തിച്ച അവസരത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തലവന്‍ ഈ അഭിപ്രായവുമായി എത്തിയിരിക്കുന്നത്.

ഇതിനു മുമ്പും അഡിലെയിഡില്‍ ടെസ്റ്റ് മത്സരങ്ങള്‍ ഈ ഫോര്‍മാറ്റില്‍ കളിച്ചിട്ടുണ്ട്. അന്നെല്ലാം അത് വളരെ വലിയ വിജയമായിരുന്നു. ഇന്ത്യയ്ക്ക് ഡേ നൈറ്റ് ടെസ്റ്റ് കളിക്കുവാന്‍ താല്പര്യമില്ലായിരിക്കാം എന്നാല്‍ അതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി. പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്ട്രേലിയ ഇതുവരെ കളിച്ച ടെസ്റ്റുകള്‍ എല്ലാം വിജയിച്ചിട്ടുണ്ട്. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ പരമ്പര സ്വപ്നങ്ങളെ അത് തകര്‍ത്തേക്കാം. അതാകാം ഇന്ത്യ പിങ്ക് ബോളില്‍ കളിക്കുവാന്‍ വിസമ്മതിക്കുന്നതെന്നും ജെയിംസ് പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial