ഗ്ലോബൽ എഫ്‌.സി കണ്ണൂർ ബാംഗ്ലൂരിലെ ടൂർണമെന്റിൽ മൽസരിക്കും

- Advertisement -

സ്പോർട്ട്സ്‌ മാനേജ്‌മന്റ്‌ സംരംഭമായ എസ്‌.പി.ടി സംഘടിപ്പിക്കുന്ന ഗ്രാസ്‌ റൂട്ട്‌ ഫൂട്ബോൾ ടൂർണമെന്റായ സൺഫീസ്റ്റ്‌ കപ്പിന്റെ അണ്ടർ 16 വിഭാഗത്തിൽ ഗ്ലോബൽ എഫ്‌.സി കണ്ണൂർ മൽസരിക്കും.

fb_img_1480139831873

കണ്ണൂർ തളിപ്പറമ്പ്‌ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ എഫ്‌.സി ജില്ലക്കകത്തും സമീപ ജില്ലകളിലും നടക്കുന്ന ഗ്രാസ്‌ റൂട്ട്‌ ടൂർണമെന്റുകളിൽ നേട്ടങ്ങൾ കൊയ്ത്‌ മലബാർ മേഖലയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറിയിരിക്കുകയാണു. അക്കാദമി രജിസ്ട്രേഷൻ പൂർത്തിയാക്കാൻ കഴിയാതെ പോയതു കൊണ്ട്‌ കേരള ഫൂട്ബോൾ അസ്സോസിയേഷന്റെ അക്കാദമി ലീഗിൽ പങ്കെടുക്കാനുള്ള അവസരം നഷ്ടമായെങ്കിലും സൺഫീസ്റ്റ്‌ കപ്പിലേക്കുള്ള ക്ഷണം ടീമിനു കൂടുതൽ ഉത്സാഹം നൽകുന്നുണ്ട്‌. തളിപ്പറമ്പ്‌ സർസയ്യിദ്‌ കോളേജ്‌ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന ഗ്ലോബൽ എഫ്‌.സിക്ക്‌ കീഴിൽ നിലവിൽ അണ്ടർ 12, അണ്ടർ 16, അണ്ടർ 18 കാറ്റഗറികളിലായി 60ലധികം താരങ്ങൾ പരിശീലിക്കുന്നുണ്ട്‌, വിവിധ വിഭാഗങ്ങളിലായി പതിനാലോളം താരങ്ങളെ ജില്ലാ ടീമിലേക്ക്‌ സംഭാവന ചെയ്യാൻ ഗ്ലോബൽ എഫ്‌.സിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

img-20161126-wa0002

ഇരുപത്തിമൂന്നുക്കാരനായ മുബഷിർ ആണു ഗ്ലോബൽ എഫ്‌.സിയുടെ എല്ലാമെല്ലാം. എ.ഐ.എഫ്‌.എഫിന്റെ ‘ഡി’ ലൈസൻസ്‌ ഉള്ള മുബഷിറിന്റെ കോച്ചിംഗ്‌ മികവും സംഘാടന മികവും ഒത്തു ചേരുന്നതാണു ഗ്ലോബൽ എഫ്‌.സിയെ ഇതു വരെയുള്ള നേട്ടങ്ങളിലെത്തിച്ചതു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ഗ്ലോബൽ എഫ്‌.സിക്ക്‌ കേരളത്തിലെ മറ്റേതു ക്ലബുകളെ പോലെയും സാമ്പത്തിക പരിമിതികൾ പ്രശ്നമാകുന്നുണ്ട്‌. 12 ഗോൾകീപ്പർമാർ വിവിധ വിഭാഗങ്ങളിലായുള്ള ഗ്ലോബൽ എഫ്‌.സി മികച്ച ഒരു ഗോൾകീപ്പിംഗ്‌ കോച്ചിന്റെ സേവനം ഗസ്റ്റ്‌ അടിസ്ഥാനത്തെങ്കിലും ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്‌ .

fb_img_1480139787249

എ.ഐ.എഫ്‌.എഫ്‌ അക്കാദമി അക്രെഡിഷൻ നേടി അണ്ടർ 16 ഐ-ലീഗ്‌ ഉൾപ്പടെ സ്വപ്നം കാണുന്ന ഗ്ലോബൽ എഫ്‌.സിയുടെ സൺഫീസ്റ്റ്‌ കപ്പിലെ ആദ്യ മൽസരം നവംബർ 30നു ഉച്ചക്ക്‌ ഒരു മണിക്ക്‌ എസ്‌.പി.ടി സ്പോർട്ട്സ്‌ അക്കാദമി ഗ്രൗണ്ടിൽ വെച്ചു നടക്കും

ഗ്ലോബൽ എഫ്‌.സിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ / സ്പോൺസർഷിപ്പ്‌ / ടൂർണമന്റ്‌ ഇൻ വിറ്റേഷൻ എന്നിവക്ക്‌ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ, 09539005029(മുബഷിർ) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണു.

Advertisement