ബാഴ്സയിൽ നിന്ന് ഇരട്ട താരങ്ങളെ സ്വന്തമാക്കി എവർട്ടൻ

ബാഴ്സ താരങ്ങളായ യേരി മിന, ആന്ദ്രേ ഗോമസ് എന്നിവരെ എവർട്ടൻ സ്വന്തമാക്കി. 30 മില്യൺ യൂറോ നൽകിയാണ് മിന വരുന്നതെങ്കിൽ ആന്ദ്രേ ഗോമസ് ലോൺ അടിസ്ഥാനത്തിലാണ് എത്തുന്നത്.

യൂറോപ്പിലെ വമ്പൻ ക്ലബ്ബ്ൾ നോട്ടമിട്ട സെൻട്രൽ ഡിഫൻഡർ മിനയെ സ്വന്തമാക്കിയത് എവർട്ടാന് വലിയ നേട്ടമാകും. കൊളംബിയൻ ദേശീയ താരമാണ് മിന. ലോകകപ്പിൽ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ താരം കേവലം 6 മാസം മാത്രമാണ് ബാഴ്സലോണയിൽ കളിച്ചത്.

പോർച്ചുഗൽ താരമായ ഗോമസ് 2015 ലാണ് ബാഴ്സയിൽ എത്തുന്നത്. പക്ഷെ കാര്യമായ പ്രകടനങ്ങൾ നടത്താനാവാതെ വന്നതോടെ ടീമിൽ അവസരങ്ങൾ തീർത്തും കുറഞ്ഞു. ഇതോടെയാണ്‌ബാഴ്സക്ക് പുറത്ത് അവസരം തേടാൻ താരം ശ്രമിച്ചത്. 25 വയസുകാരനായ താരം മിഡ്ഫീൽഡറാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version