യൂറോപ്പ്യൻ മത്സരങ്ങളിൽ ഇനി പുത്തൻ പരിഷ്‌കാരങ്ങൾ

അടുത്ത സീസൺ മുതൽ യുവേഫയുടെ ചാംപ്യൻസ് ലീഗ്, യൂറോപ്പ ലീഗ് മത്സരങ്ങളിൽ പുത്തൻ മാറ്റങ്ങൾ വരും. ഇരു ടൂർണമെന്റുകളുടെയും ഫൈനലിൽ പ്രവേശിക്കുന്ന ടീമുകൾക്കാവും പുതിയ പരിഷ്കാരത്തിന്റെ ഗുണം ലഭിക്കുക.

2018/2019 സീസണിൽ യൂറോപ്പ ലീഗ്, ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്ന ടീമുകൾക്ക് നിലവിലെ 7 സബ്സ്റ്റിട്യൂട്ട് താരങ്ങൾക്ക് പകരം 12 കളിക്കാരെ ബെഞ്ചിൽ ഉൾപ്പെടുത്താൻ പുതിയ നിയമം പ്രകാരം ആകും. കൂടാതെ ഇരു കപ്പുകളുടെയും നോകൗട്ട് ഘട്ട മത്സരങ്ങൾ എക്സ്ട്രാ ടൈമിലേക്ക് നീളുകയാണെങ്കിൽ നാലാമത് ഒരു സബ് കൂടെ ഇറക്കാൻ ഉള്ള അനുമതിയും യുവേഫ നൽകുന്നുണ്ട്. നിലവിൽ ഇംഗ്ലണ്ടിൽ എഫ് എ കപ്പ്, ലീഗ് കപ്പ് മത്സരങ്ങളിൽ നടപ്പിലാക്കി വരുന്ന സമ്പ്രദായമാണ് നാലാമത് സബ് എന്നത്.

ഏറെ വൈകാതെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ശേഷം ജനുവരി ട്രാൻസ്ഫർ വിൻഡോ വഴി വരുന്ന താരങ്ങളിൽ മൂന്ന് പേരെ പുതുതായി ടൂർണമെന്റ് സ്‌കോഡിൽ ഉൾപെടുത്താവുന്ന തരത്തിലുള്ള നിയമവും വന്നേക്കും. ഈ ജനുവരിയിൽ ഡോർട്ട് മുണ്ടിൽ നിന്ന് ആഴ്സണലിൽ എത്തിയ പിയരെ എമേറിക്ക് ഒബാമയാങിന് ആഴ്സണലിനായി യൂറോപ്പ ലീഗ് കളിക്കാൻ പറ്റാതെ വരുന്നതിനെതിരെ വെങ്ങർ പ്രതികരിച്ചിരുന്നു. ഈ പരിഷ്‌കാരം കൂടെ നടപ്പിലാകുന്നതോട് കൂടി ഇത്തരത്തിലുള്ള പരാതികൾക്കും പരിഹാരമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവിടവാങ്ങലിനു തൊട്ട് മുമ്പ് കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗ് പോയിന്റുമായി മോണേ മോര്‍ക്കല്‍
Next articleഅഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ക്കും കോച്ചിംഗ് സ്റ്റാഫിനും പാരിതോഷികം നല്‍കി ബോര്‍ഡ്