മാര്‍ക്ക് ചാപ്മാന് അരങ്ങേറ്റം, ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയ്ച്ച് ഇംഗ്ലണ്ട്

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ നിര്‍ണ്ണായകമായ മത്സരത്തിനു ന്യൂസിലാണ്ടും ഇംഗ്ലണ്ടും ഇറങ്ങുന്നു. ന്യൂസിലാണ്ട് ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയം ഏറ്റുവാങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് രണ്ട് മത്സരങ്ങളിലാണ് പരാജയപ്പെട്ടത്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‍ലര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ സ്ഥിരം നായകന്‍ ഓയിന്‍ മോര്‍ഗന്‍ അസുഖം മൂലം കളിക്കുന്നില്ല. ന്യൂസിലാണ്ടിനു വേണ്ടി മാര്‍ക്ക് ചാപ്മാന്‍ തന്റെ അരങ്ങേറ്റം കുറിക്കും.

ന്യൂസിലാണ്ട്: മാര്‍ട്ടിന്‍ ഗുപ്ടില്‍, കോളിന്‍ മണ്‍റോ, കെയിന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, റോസ് ടെയിലര്‍, ടിം സീഫെര്‍ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, മിച്ചല്‍ സാന്റനര്‍, ടിം സൗത്തി, ഇഷ് സോധി, ട്രെന്റ് ബൗള്‍ട്ട്

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, അലക്സ് ഹെയില്‍സ്, ദാവീദ് മലന്‍, ജെയിംസ് വിന്‍സ്, ജോസ് ബട്‍ലര്‍, സാം ബില്ലിംഗ്സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, ലിയാം പ്ലങ്കറ്റ്, ക്രിസ് ജോര്‍ദ്ദന്‍, മാര്‍ക്ക് വുഡ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version