ഫ്രാൻസ് ഗോൾകീപ്പർക്ക് പിന്തുണയുമായി പരിശീലകൻ

- Advertisement -

ഫ്രാൻസ് ഗോൾ കീപ്പർ ഹ്യുഗോ ലോറിസിന് പിന്തുണയുമായി പരിശീലകൻ ദശാംമ്പ്സ് രംഗത്ത്. ഇറ്റലിക്കും അമേരിക്കക്കും എതിരായ പരിശീലന മത്സരത്തിൽ താരം പിഴവുകൾ വരുത്തിയിരുന്നു. പക്ഷെ ഗോളിയിലുള്ള പൂർണ്ണ വിശ്വാസം വെളിപ്പെടുത്തി പരിശീലകൻ രംഗത്തെത്തി.

ടോട്ടൻഹാം ഒന്നാം നമ്പർ ഗോളിയായ ലോറിസ് ക്ലബ്ബിന് വേണ്ടിയും പോയ സീസണിൽ സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ഇതോടെയാണ് ലോറിസിനെതിരെ വിമർശകർ രംഗത്തെത്തിയത്. എന്നാൽ താരവുമായി താൻ ചർച്ച നാടത്തിയെന്നും സൗഹൃദ മത്സരങ്ങളിൽ താരം വരുത്തിയ പിഴവുകൾക്ക് തക്കതായ കാരണങ്ങൾ ഉണ്ടെന്നുമാണ് ഫ്രാൻസ് പരിശീലകൻ വെളിപ്പെടുത്തിയത്. ഇതോടെ ലോകകപ്പിൽ ഫ്രാൻസ് ഗോൾ കീപ്പർ റോളിൽ ലോറിസ് തന്നെയാവും എന്ന് ഉറപ്പായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement