Site icon Fanport

ആരാധകർക്ക് ആശ്വാസം, ചൈന – ഇന്ത്യ മത്സരം ടെലിവിഷനിൽ കാണാം

ചൈനയും ഇന്ത്യയും തമ്മിലുള്ള സഹൃദ ഫുട്ബോൾ മത്സരം സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയ്യും. സ്റ്റാർ സ്പോർട്സ് തന്നെയാണ് ഈ കാര്യം അറിയിച്ചത്. ചൈന – ഇന്ത്യ മത്സരത്തിനുള്ള പ്രോമോയും സ്റ്റാർ സ്പോർട്സ് തുടങ്ങിയിട്ടുണ്ട്. അവസാനമായി ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയത് 21 വർഷങ്ങൾക്ക് മുൻപായിരുന്നു. അന്ന് കൊച്ചിയിൽ വെച്ച് ചൈനയെ നേരിട്ട ഇന്ത്യ 2-1ന് തോറ്റിരുന്നു.

ഒക്ടോബർ 13 ശനിയാഴ്ച വൈകിട്ട് 5 മണിക്കാണ് ചൈന – ഇന്ത്യ മത്സരം. സ്റ്റാർ സ്പോർസ്റ്റിന്റെ 1, 2 ,3 ചാനലുകളിലും സ്റ്റാർ സ്പോർട്സ് തമിഴിലും മത്സരം ലൈവ് ആയി കാണാം.  ചൈനക്കെതിരെയുള്ള ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ ഇടം പിടിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് താരം അനസ് എടത്തൊടികയും പൂനെ സിറ്റി താരം ആഷിഖ് കുരുണിയനുമാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരങ്ങൾ.

Exit mobile version