
ഐപിഎല്‍ ഒരു സീസണില്‍ ഏറ്റവുമധികം സിക്സ് നേടുന്ന റെക്കോര്‍ഡ് സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഫൈനലില്‍ ഷെയിന്‍ വാട്സണന്റെ 8 സിക്സ് അടക്കം നേടിയ 145 സിക്സുകളാണ് ചെന്നൈ ഈ സീസണില്‍ നേടിയത്. അത് ഐപിഎലില്‍ ഒരു സീസണില്‍ ഏറ്റവുമധികം സിക്സ് നേടുകയെന്ന റെക്കോര്‍ഡ് കൂടിയാണ് ചെന്നൈയ്ക്ക് നേടിക്കൊടുത്തത്. 2016 സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നേടിയ 142 സിക്സുകളെന്ന റെക്കോര്‍ഡാണ് സീസണില്‍ ചെന്നൈ മറികടന്നത്.
ഷെയിന്‍ വാട്സണ് സീസണില്‍ 35 സിക്സ് നേടിയപ്പോള്‍ അമ്പാട്ടി റായിഡു 34 എംഎസ് ധോമി 30 സിക്സും ഈ സീസണില്‍ നേടിയത്. സുരേഷ് റെയ്ന 12 സിക്സും ഡ്വെയിന്‍ ബ്രാവോ 10 സിക്സും നേടി ചെന്നൈ നിരയിലെ സിക്സര്‍ വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial